ദേശീയ അവാര്‍ഡുകള്‍ക്കെതിരെ ആഞ്ഞടിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍

Editor

തിരുവനന്തപുരം: ദേശീയ പുരസ്‌കാരങ്ങള്‍ നിര്‍ത്തലാക്കേണ്ട സമയം അതിക്രമിച്ചുവെന്നും പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിക്കുന്ന ജൂറി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കാലാള്‍പ്പടയായാണ് പ്രവര്‍ത്തിക്കുന്നതെന്നും വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഇത്തരം ആള്‍ക്കാരാണ് ആര്‍ക്ക് അവാര്‍ഡ് നല്‍കണമെന്ന് നിശ്ചയിക്കുന്നതെന്നും ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ രാഷ്ട്രീയമുണ്ടെനും അടൂര്‍ തുറന്നടിച്ചു.ബി.ജെ.പിയെ പേരെടുത്ത് പറയാതെയാണ് അടൂരിന്റെ വിമര്‍ശനം.

ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകരെഴുതിയ കത്തില്‍ ഒപ്പുവച്ച അടൂരിനെ ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍ ഫേസ് ബുക്കിലൂടെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജയ് ശ്രീറാം വിളി സഹിക്കുന്നില്ലങ്കില്‍ അടൂരിന് പേര് മാറ്റി അന്യഗ്രഹങ്ങളില്‍ പോകാമെന്നാണ് ബി. ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചത്. വേണ്ടി വന്നാല്‍ അടൂരിന്റെ വീടിന്റെ മുന്നില്‍ ജയ് ശ്രീറാം വിളിക്കുമെന്ന ഗോപാലകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.ലക്ക് ടിക്കറ്റ് തന്നാല്‍ പോകാമെന്നും തന്റെ വീടിന്റെ മുന്നില്‍ ജയ് ശ്രീറാം വിളിക്കാന്‍ താനും കൂടാമെന്നും അദ്ദേഹം ഗോപാലകൃഷ്ണന് മറുപടി നല്‍കിയിരുന്നു.

അടൂരിനെതിരെയുള്ള ഭീഷണിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നിരുന്നു. അടൂര്‍ ഗോപാലകൃഷ്ണനെതിരായ സംഘപരിവാര്‍ ഭീഷണി പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്നാണ് പിണറായി പറഞ്ഞത്. വിയോജിക്കുന്നവരെ നാട്ടില്‍ നിന്ന് പുറത്താക്കാമെന്ന ധാരണ ആര്‍ക്കും വേണ്ടെന്നും ആ വഴിക്കുള്ള നീക്കങ്ങള്‍ ഇവിടെ അനുവദിക്കുന്ന പ്രശ്‌നമേയില്ലെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

നടി പ്രിയാരാമന്‍ ബി.ജെ.പി.യില്‍ ചേരാനൊരുങ്ങുന്നു

ത്രില്ലും ചിന്തയുമായി പ്രവാസി മലയാളിയുടെ സിനിമ’സെയ്ഫ്’ ഒക്ടോബര്‍ 18ന് റിലീസാകും

Related posts
Your comment?
Leave a Reply