പൊട്ടിച്ചിരിയുടെ പൊടിപൂരം: ചില്‍ഡ്രന്‍സ് പാര്‍ക്ക്

16 second read

മായാവിക്കും, ടൂ കണ്ട്രീസിനും ശേഷം റാഫിയും ഷാഫിയും ഒന്നിക്കുന്ന ചിത്രം ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പൊട്ടിച്ചിരിയുടെ മാലപ്പടക്കവുമായി എത്തിയ ട്രെയ്‌ലര്‍ തിയേറ്ററില്‍ പ്രേക്ഷകര്‍ക്ക് നല്ല ആസ്വാദനം പ്രതീക്ഷിക്കാവുന്ന നിലയിലാണ്. ഷറഫുദീന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ധ്രുവന്‍ എന്നീ നായകന്മാരും, ഹരീഷ് കണാരന്‍ ഉള്‍പ്പെടുന്ന താരങ്ങളും അവതരിപ്പിക്കുന്ന രസകരമായ നിമിഷങ്ങളാണ് രണ്ടു മിനിട്ടിനു മേല്‍ ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ പ്രതിപാദിക്കുന്നത്.

നായികമാര്‍ ഗായത്രി സുരേഷ്, മാനസാ രാധാകൃഷ്ണന്‍, സൗമ്യ മേനോന്‍ എന്നിവരാണ്. പേരു പോലെ കുട്ടികളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 75 ഓളം കുട്ടികള്‍ സിനിമയുടെ ഭാഗമായുണ്ട്.

കഥ, തിരക്കഥ, സംഭാഷണം റാഫി. കൊച്ചിന്‍ ഫിലിംസിന്റെ ബാനറില്‍ രൂപേഷ് ഓമനയും മിലന്‍ ജലീലും ചേര്‍ന്നാണ് നിര്‍മ്മാണം. മധു, റാഫി, ധര്‍മജന്‍, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂര്‍, നോബി, ബേസില്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ഛായാഗ്രഹണം ഫൈസല്‍ അലി, ആര്‍ട്ട് അര്‍ക്കന്‍, എഡിറ്റിംഗ് സാജന്‍, കോസ്റ്റ്യും സമീറ സനീഷ്, മേക്കപ്പ് പട്ടണം റഷീദ് തുടങ്ങിയവര്‍ കൈകാര്യം ചെയ്യുന്നു. മൂന്നാര്‍, എറണാകുളം എന്നിവിടങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…