കെ.എം അഭിജിത്ത്, വി.പി അബ്ദുള്‍ റഷീദ്, അബിന്‍ വര്‍ക്കി, രാഹൂല്‍ മാങ്കൂട്ടത്തില്‍ ,ആര്‍.വി സ്‌നേഹ വിദ്യാര്‍ത്ഥി – യുവജന നേതാക്കളെ ഇറക്കി മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാനൊരുങ്ങി കോണ്‍ഗ്രസ്; പതിവില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പ്രഖ്യാപിച്ചേക്കും. 2021 ഏത് മുന്നണിയുടേതെന്ന് അറിയാന്‍ ദിവസങ്ങള്‍ മാത്രം

18 second read

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പാന്നുള്ള തീയതി ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി പട്ടിക എത്രയും വേഗം പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് മുന്നണികള്‍. ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ച എത്രയും വേഗം പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥി പട്ടിക എത്രയും വേഗം പ്രഖ്യാപിക്കുക എന്നുള്ളതാണ് മുന്നണികളുടെ ലക്ഷ്യം.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനാണ് പ്രഥമ പരിഗണന. കോഴിക്കോട് നോര്‍ത്ത്, കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാ മണ്ഡലത്തിലാണ് അഭിജിത്തിന്റെ പേര് സജീവമായി പരിഗണിക്കുന്നത്. മീന്‍ചന്ത ആര്‍ട്‌സ് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥി ആയിരിക്കെ എസ്എഫ്‌ഐ യുടെ 28 വര്‍ഷത്തെ കുത്തക തകര്‍ത്ത് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായതോടുകൂടിയാണ് അഭിജിത്ത് സംഘടനാ രംഗത്ത് ശ്രദ്ധേയനാകുന്നത്.തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനായി. സംസ്ഥാന സര്‍ക്കാരിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തുന്ന സമരത്തിലെ മുന്നളി പോരാളിക്ക് സിപിഎം കുത്തക തകര്‍ത്ത് നിയമസഭയില്‍ എത്താന്‍ കഴിയും എന്നാണ് നേതൃത്വത്തിന്റെ കണക്ക്കൂട്ടല്‍.

കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി അബ്ദുള്‍ റഷീദിനെ തളിപ്പറമ്പ്, തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെക്കാണ് പരിഗണിക്കുന്നത്. അഭിഭാഷകനും,ഉജ്ജ്വല പ്രഭാഷകനുംകൂടിയായ റഷീദ് ലീഗ് നേതൃത്വവുമായി പുലര്‍ത്തുന്ന അടുത്ത ബന്ധവും അനുകൂല ഘടകമായി മാറും.

മുന്‍ എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറിയും, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന: സെക്രട്ടറിയുമായ അബിന്‍ വര്‍ക്കി കോടിയാട്ടിനെ ചെങ്ങന്നൂരില്‍ പരീക്ഷിക്കാനാണ് നേതൃത്വത്തിന്റെ ആലോചന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം നിന്ന ഓര്‍ത്തഡോക്‌സ് വോട്ടുകള്‍ അബിന്‍ വര്‍ക്കി യിലൂടെ തിരിച്ചുപിടിക്കാനാകും എന്നാണ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. തമിഴ്‌നാടിന്റെ ചുമതലയുള്ള എന്‍എസ് യുഐ സെക്രട്ടറി ആയിരിക്കെ മദ്രാസ് ഐഐടിയില്‍ ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്യാന്‍ ഇടയാക്കിയ സംഭവത്തെ തുടര്‍ന്ന് നടന്ന സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിച്ച് ശ്രദ്ധേയനായതിലൂടെ എന്‍.എസ്.യു.ഐ-യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും അബിന്‍ വര്‍ക്കിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ അവസരം നല്‍കണമെന്നുണ്ട്.

മുന്‍ എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറിയും, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന: സെക്രട്ടറിയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ ആറന്മുളയില്‍ മത്സരിപ്പിക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. മാദ്ധ്യമ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ യുവ ശബ്ദം കൂടിയായ രാഹുലിന്റെ കാര്യത്തിലും
എന്‍.എസ്.യു.ഐ-യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് താത്പര്യമുണ്ട്.
ആറന്മുളയില്‍ യുവ സ്ഥാനാര്‍ത്ഥി അനിവാര്യം എന്ന ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നതിനിടെയാണ് രാഹുലിന്റെ പേര് ആറന്മുളയില്‍ സജീവമാകുന്നത്.

കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ആര്‍.വി.സ്‌നേഹയെ അമ്പലപ്പുഴയിലേക്ക് പരിഗണിക്കുന്നുണ്ട്. പ്രതിപക്ഷ സമര പോരാട്ടങ്ങളിലെ ഈ പെണ്‍കരുത്ത് സിനിമ-സീരിയല്‍ രംഗത്തും സജീവമാണ്. സ്‌നേഹക്ക് അമ്പലപ്പുഴയില്‍ വിജയിക്കാനാകും എന്നാണ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍

പതിവില്‍ നിന്ന് വിപരീതമായി കൂടതല്‍ യുവ സ്ഥാനാര്‍ത്ഥികള്‍ക്ക് ഇത്തവണ കോണ്‍ഗ്രസ് നേതൃത്വം അവസരം നല്‍കാനാണ് സാധ്യത.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…