ഖത്തറില്‍ രണ്ടു പേര്‍ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു

16 second read

ദോഹ :ഖത്തറില്‍ രണ്ടു പേര്‍ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. വിദേശത്ത് നിന്നെത്തിയ 20 പേര്‍ ഉള്‍പ്പെടെ 253 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. 71, 76 വയസുളള രണ്ടു പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 205 ആയി. 3,640 പേരിലാണ് പരിശോധന നടത്തിയത്.

243 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1,17,241 ആയി. നിലവിലെ കോവിഡ് ബാധിതരുടെ എണ്ണം 2,902 ആണ്. 59 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. 6,63,648 പേരില്‍ നടത്തിയ പരിശോധനയില്‍ 1,20,348 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…