ഒമാനില്‍ കോവിഡ് നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷ കൂടുതല്‍ കടുത്തതാക്കി

21 second read

മസ്‌കത്ത് :ഒമാനില്‍ കോവിഡ് നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷ കൂടുതല്‍ കടുത്തതാക്കി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനിമുതല്‍ 100 റിയാല്‍ ആണു പിഴ. നേരത്തേ 20 റിയാല്‍ ആയിരുന്നു- അഞ്ചിരട്ടി.

പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാസ്‌ക് ധരിച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നു റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. പരമോന്നത സമിതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.

വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴ: കോവിഡ് പരിശോധനയ്ക്കു വിധേയമാകാതിരിക്കുക-200 റിയാല്‍, ക്വാറന്റീന്‍ ചട്ടലംഘനം-200, പൂട്ടാന്‍ നിര്‍ദേശിച്ചിട്ടും ടൂറിസം കേന്ദ്രങ്ങള്‍, വാണിജ്യ-വ്യാപാര കേന്ദ്രങ്ങള്‍, ക്ലബുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുക-3,000, പൊതുസ്ഥലങ്ങളില്‍ ആഘോഷ പരിപാടികള്‍ നടത്തുക-1,500 (പങ്കെടുക്കുന്നവര്‍ക്ക് 100 റിയാല്‍), ട്രാക്കിങ് ബ്രേസ് ലറ്റ് കളയുകയോ കേടുവരുത്തുകയോ ചെയ്യുക-300.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…