ലോക്ഡൗണില്‍ കുരുങ്ങി: അഭയം നല്‍കിയ സുഹത്ത് അറിയാതെ ഭാര്യയുമായി മൂന്നാറുകാരന് പ്രണയം: ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ യുവതിയും കാമുകനും ഒളിച്ചോടിയത് മക്കളെയും കൂട്ടി

16 second read

മൂവാറ്റുപുഴ: ലോക്ഡൗണില്‍ അഭയം തേടിയ എത്തിയ ബാല്യകാല സുഹൃത്തിനൊപ്പം ഭാര്യ മക്കളെയും കൂട്ടി ഒളിച്ചോടിയതിന്റെ വേദനയിലാണ് മൂവാറ്റുപുഴയില്‍ ഒരു ചെറുപ്പക്കാരന്‍. ലോക്ഡൗണിനിടെ കുടുങ്ങിപ്പോയ മൂന്നാറുകാരനാണ് അഭയം തേടി മൂവാറ്റുപുഴയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയത്. ലോക്ഡൗണ്‍ നീണ്ടതിനൊപ്പം മൂന്നാറുകാരനും സുഹൃത്തിന്റെ ഭാര്യയുമായി പ്രണയത്തിലായി. ഒടുവില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ കമിതാക്കള്‍ കുട്ടികളെയും കൂട്ടി ഒളിച്ചോടി. രണ്ടു പേരുടെയും ഫോണ്‍ സ്വിച്ച് ഓഫ്. ബാല്യകാല സുഹൃത്ത് പറ്റിച്ച പണിയില്‍ മനം നൊന്ത് ആത്മഹത്യാ ഭീഷണി മുഴക്കി പൊലീസിന് മുന്നില്‍ എത്തിയിരിക്കുകയാണ് മൂവാറ്റുപുഴയിലെ ആ പാവം ഭര്‍ത്താവ്.

മക്കളെയെങ്കിലും കണ്ടുപിടിച്ച് നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന യുവാവിന്റെ ഭീഷണിക്ക് പിന്നാലെ മുങ്ങിയവരെ പൊക്കാനുറച്ച് മൂവാറ്റുപുഴ പോലീസും. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവ് മൂന്നാറിലേക്കു പോകുന്നതിനായിമൂവാറ്റുപുഴയിലെത്തിയത്. മേലുകാവിനു പോവുകയായിരുന്നവര്‍ക്കൊപ്പം സ്വകാര്യ വാഹനത്തില്‍ മൂവാറ്റുപുഴ വരെ യുവാവ് എത്തുകയായിരുന്നു. മൂന്നാറിനു പോകാന്‍ വാഹനം കിട്ടാതെ കുടുങ്ങിയ ഇയാള്‍
മൂന്നാറിലുള്ള ബന്ധുക്കളെ വിളിച്ചു കാര്യങ്ങള്‍ ധരിപ്പിച്ചു. ഇതിനിടെയാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മൂന്നാറില്‍ നിന്ന് മൂവാറ്റുപുഴയിലേക്കു കുടിയേറിയ ബാല്യകാല സുഹൃത്തിനെ കുറിച്ച് ഓര്‍മ്മ വന്നത്. തുടര്‍ന്ന് മൂവാറ്റുപുഴക്കാരനായ ബാല്യകാല സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ തപ്പിയെടുത്ത് വിളിച്ചതോടെ അയാള്‍ യുവാവിനെ എതിരേല്‍ക്കാന്‍ കാറുമായെത്തി. തുടര്‍ന്ന് യുവാവിനെ മൂവാറ്റുപുഴയിലെ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി.

ലോക്ഡൗണ്‍ ഇളവു പ്രഖ്യാപിക്കുന്നതുവരെയുള്ള ഒന്നരമാസത്തോളം ഇയാള്‍ സുഹൃത്തിന്റെ വീട്ടില്‍ തന്നെ കഴിഞ്ഞു. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും മൂന്നാറിലേക്കു പോകാന്‍ സൗകര്യമൊരുക്കിയിട്ടും യുവാവ് വീടുവിട്ട് പോകാന്‍ തയാറായില്ല. ഇതിനിടെ സുഹൃത്തിന്റെ ഭാര്യയുമായി ഇയാള്‍ അടുപ്പം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. ഇതിനിടെ ഇരുവരും തമ്മിലുള്ള ഇടപഴകലുകളില്‍ ബാല്യകാല സുഹൃത്തിന് സംശയം തോന്നി. ഇതിന് പിന്നാലെയാണ് മൂന്നാര്‍ സ്വദേശി കഴിഞ്ഞ ദിവസം ബാല്യകാല സുഹൃത്തിന്റെ ഭാര്യയെയും മക്കളെയും കൊണ്ട് സ്ഥലം വിട്ടത്. സംഭവത്തെ തുടര്‍ന്ന് സ്റ്റേഷനിലെത്തിയ ഗൃഹനാഥന്‍ ഭാര്യയെയും മക്കളെയും എങ്ങിനെയും കണ്ടെത്തി നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. തുടര്‍ന്നാണ് മക്കളെയെങ്കിലും വിട്ടുകിട്ടിയില്ലെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യ ചെയ്യുമെന്ന് യുവാവ് മുഴക്കിയത്. ഇതോടെ എങ്ങിനെയും ഇവരെ കണ്ടു പിടിക്കാനുള്ള തീവ്ര നീക്കത്തിലാണ് പോലീസ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…