ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി ഒരു ശതമാനമെങ്കിലും വര്‍ധിപ്പിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയില്‍ ഇതടക്കമുള്ള ആവശ്യങ്ങള്‍ കേരള ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉന്നയിച്ചു. കടമെടുപ്പു പരിധി ഉയര്‍ത്താത്തത് അടിസ്ഥാനസൗകര്യ വികസന, ക്ഷേമ പദ്ധതികള്‍ക്ക് തടസ്സമാകുന്നുണ്ടെന്ന് അദ്ദേഹം നല്കിയ കത്തില്‍ പറയുന്നു. മറ്റ് ആവശ്യങ്ങള്‍ ജൂണിലെ ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനത്തിന് ലഭിക്കാനുള്ള 1,548 കോടി രൂപ ലഭ്യമാക്കുക. 5 വര്‍ഷത്തേക്ക് കൂടി ജിഎസ്ടി നഷ്ടപരിഹാര സംവിധാനം നീട്ടുക. ഊര്‍ജമേഖലയിലെ മികവിന്റെ അടിസ്ഥാനത്തില്‍ 4,060 കോടി രൂപ കൂടി അധികമായി കടമെടുക്കാന്‍ …