അടൂര്‍: പണം വാങ്ങിയിട്ടും സ്കാനിങ് നടത്താത്ത സംഭവത്തില്‍ സ്കാനിങ് കേന്ദ്രം പരാതിക്കാരന് പണം തിരികെ നല്കി. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഡി .എം.ഒ യുടെ ഉത്തരവിന്മേലാണ് നടപടി. ഇതുപ്രകാരം 1200 രൂപ തിരികെ തല്കി സ്കാനിങ് കേന്ദ്രം. അടൂര്‍ ഗവ ആശുപത്രിക്കു സമീപം പ്രവര്‍ത്തിക്കുന്ന ദേവി സ്കാന്‍ സെന്ററാണ് പണം തിരികെ നല്‍കിയത്. വടക്കടത്തുകാവ് മുരുകവിലാസത്തില്‍ ജെ.ശൈലേന്ദ്രനാഥ് ജില്ലാ കളക്ടര്‍ക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പരാതിക്കിടയാക്കിയ സംഭവം ഇങ്ങനെ, 2022 ഒക്ടോബര്‍ 14-ന് ശൈലേന്ദ്ര നാഥിന്റെ അച്ഛന് ജനാര്ദ്ദനന് പിള്ള പുറത്തെ മുഴനീക്കം ചെയ്യുന്നതിനു …