ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം കോവിഡ് പ്രതിസന്ധിയെ ശ്രദ്ധേയമായ രീതിയില്‍ കൈകാര്യം ചെയ്തതു പോലെയുള്ള പോസിറ്റീവ് കാര്യങ്ങളിലായിരിക്കണം ബിജെപിയുടെ സമൂഹ മാധ്യമ വൊളന്റിയര്‍മാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ. നെഗറ്റീവ് കാര്യങ്ങള്‍ നമ്മളെ എവിടെയും എത്തിക്കില്ല. ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും തദ്ദേശീയ വാക്സീന് ഉപയോഗിച്ചു ലോകത്തിലെ ഏറ്റവും വലിയ കോവിഡ് വാക്സീന് കുത്തിവയ്പ് യജ്ഞം നടത്താന്‍ ഇന്ത്യയ്ക്ക് എങ്ങനെ സാധിച്ചുവെന്നതും അടക്കം ഒട്ടേറെ പോസിറ്റീവ് കാര്യങ്ങള്‍ എടുത്തുപറയണമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി മധുരയിലെത്തിയ നഡ്ഡ, പാര്‍ട്ടിയുടെ സമൂഹ …