അടൂര്‍: മഹാത്മ ജനസേവന കേന്ദ്രത്തിലെ അന്തേവാസികളായിരുന്ന രാജനും സരസ്വതിയും പ്രണയ ദിനത്തില്‍ വിവാഹിതരായി. തമിനാട് തിരുച്ചിറപ്പള്ളി സ്വദേശിയാണ് 58 കാരനായ രാജന്. അടൂര്‍ മണ്ണടി സ്വദേശിയാണ് 64 വയസുകാരി സരസ്വതി. ഒരു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹിതരാകുന്നത്. ഇരുവരുടേയും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടന്നത്. വധുവിന് അണിയാനുള്ള ആഭരണം അടൂര്‍ ഗോള്‍ഡ് ജ്വല്ലറി ഉടമ സുഭാഷാണ് നല്‍കിയത്,ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ താലി എടുത്തു രാജന് നല്കി.ഇതോടെ രാജന് സരസ്വതിയുടെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തി. നഗരസഭ ചെയര്മാന് ഡി.സജി, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീല …