തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ആരോഗ്യ, ആയുഷ്, വിദ്യാഭ്യാസ വകുപ്പുകളിലായി 3,151 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്കി. ഇതില്‍ 3000 തസ്തികകളും ആരോഗ്യ വകുപ്പിലാണ്. ഹെല്‍ത്ത് സര്‍വീസ് 1217, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് -527, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് -772, മലബാര്‍ കാന്‍സര്‍ സെന്റര്‍- 33, ആയുഷ് വകുപ്പ് -300, മറ്റ് വിഭാഗങ്ങളായി 151 എന്നിങ്ങനെയാണ് 3,000 തസ്തികകള്‍ സൃഷ്ടിച്ചത്. ആരോഗ്യ, ആരോഗ്യ വിദ്യാഭ്യാസ, ആയുഷ് വകുപ്പുകളിലെ ഏതൊക്കെ സ്ഥാപനങ്ങളില്‍ ഏതൊക്കെ വിഭാഗങ്ങളിലാണ് തസ്തികകളെന്ന് പിന്നീട് തീരുമാനിക്കും. 35 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലായി 151 തസ്തിക …