3,000 കാബിന്‍ ക്രൂവിനെയും 500 എയര്‍പോര്‍ട്ട് സര്‍വീസ് ജീവനക്കാരെയും നിയമിക്കും

17 second read

ദുബായ്: ദുബായിയുടെ സ്വന്തം വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ 3,000 കാബിന്‍ ക്രൂവിനെയും 500 എയര്‍പോര്‍ട്ട് സര്‍വീസ് ജീവനക്കാരെയും നിയമിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്രൂപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. സൈറ്റിലൂടെ തന്നെ അപേക്ഷ സമര്‍പ്പിക്കാനും കഴിയും.

യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചുകൊണ്ട് എമിറേറ്റ്‌സ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമാനുഗതമായി പുനഃസ്ഥാപിച്ചുവരുന്നു. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് മാസങ്ങളോളം യാത്ര മുടങ്ങിയപ്പോള്‍ വിമാനങ്ങളില്‍ ഗണ്യമായ കുറവ് വരുത്തേണ്ടിവന്നിരുന്നു. അന്നുണ്ടായിരുന്ന പൈലറ്റുമാര്‍, കാബിന്‍ ക്രൂ എന്നിവരെയും മറ്റ് പ്രവര്‍ത്തന ജീവനക്കാരെയും തിരിച്ചുവിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.

മലയാളികളുള്‍പ്പെടെ ഒട്ടേറെ ഇന്ത്യക്കാര്‍ എമിറേറ്റ്‌സിലെ വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്തുവരുന്നു. എമിറേറ്റ്‌സ് നിലവില്‍ ഇന്ത്യയടക്കം 120 ലേറെ നഗരങ്ങളിലേയ്ക്ക് സര്‍വീസ് നടത്തുന്നു. വര്‍ഷാവസാനത്തോടെ തങ്ങളുടെ ശേഷിയുടെ 70 ശതമാനം വീണ്ടെടുക്കാനാണ് പദ്ധതി. എ380 വിമാനങ്ങള്‍ സര്‍വീസിലേയ്ക്ക് തിരികെ കൊണ്ടുവരാനും ഒരുങ്ങുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…