ഇറ്റലിയുടെ സഹായത്തോടെ കാബൂളില്‍ നിന്ന് രക്ഷപ്പെട്ട യുവതിക്ക് റോമിലെ ആശുപത്രിയില്‍ സുഖപ്രസവം

17 second read

റോം: ഇറ്റലിയുടെ സഹായത്തോടെ കാബൂളില്‍ നിന്ന് രക്ഷപ്പെട്ട യുവതിക്ക് റോമിലെ ആശുപത്രിയില്‍ സുഖപ്രസവം. രണ്ടാഴ്ച മുന്‍പ് ഇറ്റലി കാബൂളില്‍ നിന്ന് വിമാനമാര്‍ഗം റോമില്‍ എത്തിച്ച അഫ്ഗാന്‍ സംഘത്തിലെ ഒരു യുവതിയാണ് റോമിലെ സാന്‍ ഫിലിപ്പോ നേരി ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ലാസിയോ റീജിയന്‍ പ്രസിഡന്റ് നിക്കോള സിങ്കരെത്തി ട്വിറ്ററിലൂടെ വാര്‍ത്ത പുറത്തുവിട്ടു. ‘സാന്‍ ഫിലിപ്പോ നേരിയില്‍ നിന്നുള്ള ഒരു സന്തോഷവാര്‍ത്ത. കാബൂളില്‍ നിന്ന് പലായനം ചെയ്ത ഒരു അഫ്ഗാന്‍ യുവതിക്ക് ആദ്യ കുഞ്ഞ് ജനിച്ചു’ എന്നായിരുന്നു സിങ്കരെത്തി ട്വിറ്ററില്‍ കുറച്ചത്. ‘ഗസല്‍ നിനക്ക് സ്വാഗതം! നിന്റെ പേര് ഇമ്പമാര്‍ന്ന കവിതയെയാണ് അര്‍ഥമാക്കുന്നത്. ആ കവിതയുടെ ഈണം ഞങ്ങള്‍ക്ക് ആവശ്യമാണ്!’ എന്നും അദ്ദേഹം എഴുതി.

‘ആശുപത്രിയില്‍ ഞങ്ങള്‍ ബുദ്ധിമുട്ടുള്ള നിരവധി സാഹചര്യങ്ങള്‍ കാണുന്നുണ്ടെങ്കിലും ഇത് ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു അനുഭവമാണ്’ എന്ന് സാന്‍ ഫിലിപ്പോ നേരിയിലെ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ലോറ അനെല്ലി പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര പ്രശ്‌നങ്ങളെത്തുടര്‍ന്ന് അയ്യായിരത്തിലധികം അഭയാര്‍ഥികളെയാണ് ഇതിനകം ഇറ്റലി സൈനിക വിമാനങ്ങളില്‍ റോമില്‍ എത്തിച്ചിട്ടുള്ളത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…