ഗാല്‍വന്‍സ്റ്റണില്‍ നാലു വയസ്സുകാരി കോവിഡ് ബാധിച്ചു മരിച്ചു

16 second read

ഗാല്‍വസ്റ്റണ്‍ (ടെക്‌സസ്): ഗാല്‍വന്‍സ്റ്റണില്‍ നാലു വയസ്സുകാരി കോവിഡ് ബാധിച്ചു മരിച്ചു. കോവിഡ് ബാധിച്ചു ടെക്‌സസില്‍ മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് കാലി കുക്ക്.

കാലിയുടെ മാതാവ് വാക്‌സിനേഷന് എതിരായിരുന്നതിനാല്‍ വീട്ടിലാരും വാക്‌സീന്‍ സ്വീകരിച്ചിരുന്നില്ല. മാത്രമല്ല പന്ത്രണ്ടു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ലഭിച്ചിരുന്നില്ലെന്നതും മറ്റൊരു കാരണമാണ്.സെപ്റ്റംബര്‍ 7ന് കുട്ടി ഉറക്കത്തില്‍ മരിച്ചുവെന്നാണ് ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

കോവിഡിന്റെ ലക്ഷണങ്ങള്‍ പ്രകടമായി മണിക്കൂറുകള്‍ക്കുള്ളിലാണ് മരണം സംഭവിച്ചതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. കോവിഡാണ് മരണകാരണമെന്ന് ആരോഗ്യവകുപ്പും സ്ഥിരീകരിച്ചു.

കഴിഞ്ഞ മാസം ഗാല്‍വസ്റ്റണ്‍ കൗണ്ടിയില്‍ മാത്രം 1382 കുട്ടികള്‍ക്കാണ് (12 വയസ്സിനു താഴെ) കോവിഡ് സ്ഥിരീകരിച്ചത്. ടെക്‌സസില്‍ പത്തു വയസ്സിനു താഴെയുള്ള 24 കുട്ടികള്‍ കോവിഡ് രോഗം ബാധിച്ചു മരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. …