വീട്ടില്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് കാണാതായി :അമ്മയുടെ വെടിയേറ്റു മകന്‍ മരിച്ചു

17 second read

ഷിക്കാഗോ: വീട്ടില്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് കാണാതെ പോയതില്‍ പ്രകോപിതയായ മാതാവ് ദേഷ്യം തീര്‍ത്തത് 12 വയസ്സുകാരനായ മകന്റെ ശരീരത്തിലേക്കു വെടിയുണ്ടകള്‍ ഉതിര്‍ത്ത്. തലയിലും ശരീരത്തിലും വെടിയേറ്റ കുട്ടി സംഭവ സ്ഥലത്തു തന്നെ മരിച്ചു. കാദന്‍ ഇന്‍ഗ്രാമാണു കൊല്ലപ്പെട്ടത്.

ശനിയാഴ്ച സൗത്ത് ഷിക്കാഗോയിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം. വീട്ടില്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് എവിടെ എന്നു ചോദിച്ചതായിരുന്നു സംഭവത്തിന്റെ തുടക്കം. ഞാന്‍ കണ്ടിട്ടില്ല, എടുത്തിട്ടില്ല എന്നു മകന്‍ അമ്മയോട് ആണയിട്ടു പറഞ്ഞു. കോപം അടക്കാനാകാതെ സില്‍വര്‍ റിവോള്‍വര്‍ എടുത്തു കുട്ടിയുടെ തലക്കു നേരെ വെടിവച്ചു. ആദ്യ വെടിയുണ്ട കുട്ടിയെ കാര്യമായി പരുക്കേല്‍പ്പിച്ചില്ല. തുടര്‍ന്നു കുട്ടി കരയുന്നതും നിലത്തു വീഴുന്നതും ക്യാമറയില്‍ കണ്ടെത്തിയിരുന്നു. പിന്നീട് മാതാവ് ഫോണില്‍ ആരുമായോ ബന്ധപ്പെട്ടു. തിരിച്ചു വന്നു കുട്ടിയോടു വീണ്ടും ഡിജിറ്റല്‍ കാര്‍ഡിനെ കുറിച്ചു ചോദിച്ചു. വീണ്ടും കുട്ടി മാതാവിനോടു ഞാന്‍ അതു കണ്ടിട്ടില്ല എന്നു പറയുന്നതും മാതാവ് വീണ്ടും കുട്ടിയുടെ തലക്കു നേരെ വെടിയുതിര്‍ക്കുന്നതും ക്യാമറയില്‍ കണ്ടെത്തി. തുടര്‍ന്നു മാതാവ് ബന്ധുക്കളെ വിളിച്ചു ഞാന്‍ മകനെ കൊന്നെന്നു വെളിപ്പെടുത്തി.

ഉടനെ പൊലീസുമായി ബന്ധുക്കള്‍ ബന്ധപ്പെടുകയും പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ വെടിയേറ്റ മൃതദേഹം കണ്ടെത്തുകയും ചെയ്തു. മാതാവ് പൊലീസിനോടു കുറ്റസമ്മതം നടത്തി. റസലിംഗും വിഡിയോ ഗെയ്മും മകന്‍ ഇഷ്ടപ്പെട്ടിരുന്നുവെന്നും അവനെ നഷ്ടപ്പെട്ടതു സഹിക്കാവുന്നതിലപ്പുറമാണെന്നും പിതാവ് പറഞ്ഞു. മാതാവിനെതിരെ ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…