കാബൂള്‍ വിമാനത്താവളത്തിലേക്ക് ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയിരിക്കുകയാണ് 12 വനിതകള്‍

18 second read

കാബൂള്‍: താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം ഏറ്റെടുത്തതോടെ കടുത്ത പ്രതിസന്ധി നേരിടേണ്ടി വന്നത് അവിടുത്തെ സ്ത്രീകള്‍ക്കാണ്. സ്ത്രീകള്‍ക്കു വീടാണു സുരക്ഷിത ഇടമെന്നും അവര്‍ പ്രസവിക്കാന്‍ മാത്രമുള്ളതാണെന്നും അടക്കമുള്ള പ്രസ്താവനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിനെതിരെ പോരാടാനുറച്ച ഒരുകൂട്ടം സ്ത്രീകളും വാര്‍ത്തകളില്‍ നിറഞ്ഞു. താലിബാനു നേരെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ പ്രതിഷേധവിരല്‍ ചൂണ്ടുന്നതടക്കം നിരവധി ചിത്രങ്ങള്‍ ഇതിന് ഉദാഹരണമാണ്. ഇപ്പോഴിതാ കാബൂള്‍ വിമാനത്താവളത്തിലേക്ക് ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയിരിക്കുകയാണ് 12 വനിതകള്‍.

എന്റെ കുടുംബത്തെ സഹായിക്കുന്നതിനായി എനിക്കു പണം വേണം. എനിക്കു വീട്ടിലിരുന്നിട്ട് കടുത്ത സമ്മര്‍ദ്ദമായിരുന്നു, കടുത്ത ദുഃഖം അനുഭവപ്പെട്ടു. ഇപ്പോള്‍ എനിക്ക് ആശ്വാസം തോന്നുന്നു’- നേവി ബ്ലൂ സ്യൂട്ടും മേക്കപ്പും ധരിച്ചു വിമാനത്താവളത്തില്‍ ജോലിയില്‍ പ്രവേശിച്ച ശേഷം റാബിയ ജമാല്‍ വാര്‍ത്താ
താലിബാന്‍ കാബൂള്‍ കീഴടക്കും മുന്‍പ് എണ്‍പതിലധികം സ്ത്രീകളാണു വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്നത്. അതില്‍ 12 പേര്‍ മാത്രമാണു തിരികെയെത്തിയത്. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ പ്രവേശിക്കരുതെന്നാണു മിക്കവര്‍ക്കും താലിബാന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. വളരെ കുറച്ചു പേരെ മാത്രമേ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചിട്ടുള്ളൂ.

‘എന്റെ കുടുംബത്തില്‍ എല്ലാവര്‍ക്കും നല്ല ഭയമുണ്ട്. അവരെന്നോടു തിരികെ ജോലിയില്‍ പ്രവേശിക്കേണ്ടെന്നു പറഞ്ഞതാണ്. പക്ഷെ ഞാനിപ്പോള്‍ സന്തോഷവതിയാണ്, ആശ്വാസം തോന്നുന്നു’ എന്നാണ് ജോലിയില്‍ പ്രവേശിച്ച ശേഷം റാബിയയുടെ സഹോദരി ഖുദ്‌സിയ ജമാല്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞത്.

അഫ്ഗാനില്‍ താലിബാന്‍ ഭരണമേറ്റെടുത്ത 1996-2001 കാലഘട്ടത്തില്‍ സ്ത്രീകളുടെ അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ടിരുന്നു. വിദ്യാഭ്യാസവും തൊഴിലും നിരസിച്ചിരുന്നു. എന്നാല്‍ അത്ര ഭീകരമാകില്ല താലിബാന്റെ രണ്ടാം വരവെന്നാണു ജനം കരുതുന്നത്. നിലവില്‍ സ്ത്രീകളെ സര്‍വകലാശാലകളില്‍ പ്രവേശിപ്പിക്കുന്നുണ്ട്. എന്നാല്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കര്‍ട്ടനിട്ട് മറച്ചാണ് ഇരുത്തിയിരിക്കുന്നത്. മാത്രമല്ല പെണ്‍കുട്ടികള്‍ ശരീരം മുഴുവന്‍ മൂടുന്ന രീതിയില്‍ വസ്ത്രം ധരിക്കണമെന്നും നിബന്ധനയുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…