കോവിഡ് വാക്സീൻ മൂന്നാമത്തെ ഡോസിന്റെ വിവരങ്ങൾ ഇഹ്തെറാസിൽ ചേർക്കാം

17 second read

ദോഹ:ഖത്തറിന്റെ കോവിഡ് അപകട നിർണയ ആപ്പായ ഇഹ്തെറാസിൽ കോവിഡ് വാക്സീൻ മൂന്നാമത്തെ ഡോസെടുക്കുന്നതിന്റെ വിശദാംശങ്ങൾ ചേർക്കാനുള്ള ഓപ്ഷനും എത്തി. നിലവിൽ ഐഒഎസ് ഫോണുകളിലാണ് പുതിയ അപ്ഡേഷനുള്ളത്. കഴിഞ്ഞ മാസം 24 മുതലാണ് രോഗപ്രതിരോധശേഷി കുറഞ്ഞ നിശ്ചിത വിഭാഗം ആളുകൾക്ക് കോവിഡ് വാക്സീൻ മൂന്നാമത്തെ ഡോസ് നൽകി തുടങ്ങിയത്. ഇഹ്തെറാസിലെ വാക്സിനേഷൻ പേജിൽ ആദ്യ രണ്ട് ഡോസ് എടുത്ത തീയതികളും ഏതു കമ്പനിയുടെ വാക്സീൻ ആണെന്ന വിവരങ്ങൾക്കും ഒപ്പമാണ് മൂന്നാമത്തെ ഡോസ് വിവരങ്ങൾക്കുള്ള ഓപ്ഷനും ഉൾപ്പെടുത്തിയിരിക്കുന്നത്.

വാക്സിനേഷൻ പൂർത്തിയാക്കിയവരുടെ ഇഹ്തെറാസ് പ്രൊഫൈൽ നിറത്തിന് ചുറ്റും ഗോൾഡൻ നിറത്തിലുള്ള ഫ്രെയിം ആണുള്ളത്. വാക്സിനേഷൻ പേജിൽ വാക്സിനേറ്റഡ് എന്ന സ്റ്റാംപും സീലും പതിച്ചിട്ടുമുണ്ടാകും. രണ്ടു ഡോസ് വാക്സിനുമെടുത്ത് ഏഴു ദിവസം കഴിയുമ്പോഴാണ് ഇഹ്തെറാസിലെ ഹെൽത്ത് സ്റ്റാറ്റസിന്റെ ക്യൂആർ കോഡിന് ചുറ്റും ഗോൾഡൻ ഫ്രെയിം പതിക്കുക. ബുധനാഴ്ച ആരംഭിക്കുന്ന ബൂസ്റ്റർ ഡോസ് എടുക്കുന്നതോടെ ഇഹ്തെറാസിലെ ഗോൾഡൻ സ്റ്റാറ്റസ് നിലനിർത്താൻ കഴിയുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…