ഐപിഎല്‍ ടൂര്‍ണമെന്റിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ഈ മാസം 19 മുതല്‍ ഒക്ടോബര്‍ 15 വരെഅബുദാബില്‍

18 second read

ദുബായ് :കോവിഡ്19 സാഹചര്യങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നു യുഎഇയിലേയ്ക്ക് മാറ്റിയ ഐപിഎല്‍ ടൂര്‍ണമെന്റിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ഈ മാസം 19 മുതല്‍ ഒക്ടോബര്‍ 15 വരെഅബുദാബി, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളില്‍ നടക്കും. യുഎഇയിലെ െഎപിഎലിന്റെ ആരോഗ്യ പങ്കാളിയായി മലയാളിയുടെ ആശുപത്രിയെ ബിസിസിഐ നിയോഗിച്ചു. വ്യവസായി ഡോ.ഷംസീര്‍ വയലിന്റെ ഉടമസ്ഥതയിലുള്ള വിപിഎസ് ഹെല്‍ത്ത്കെയര്‍ ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ടൂര്‍ണമെന്റിന് ആരോഗ്യ പരിരക്ഷയൊരുക്കാനും കോവിഡിനെ മറികടക്കാനുള്ള ബയോബബ്‌ളിനുള്ള മെഡിക്കല്‍ സേവനങ്ങള്‍ക്കുമായി തിരഞ്ഞെടുക്കപ്പെടുന്നത്.

കഴിഞ്ഞ സീസണില്‍ മത്സരങ്ങള്‍ സുരക്ഷിതമായി പൂര്‍ത്തിയാക്കിയ അനുഭവ സമ്പത്തും വൈദഗ്ധ്യവുമായാണ് വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ഇത്തവണ നിര്‍ണായക ചുമതല ഏറ്റെടുക്കുന്നത്.ബയോബബ്ള്‍ ഉറപ്പാക്കുന്നതിനായി 30,000 പിസിആര്‍ പരിശോധനകള്‍ നടത്തും.

മഹാമാരിക്കിടെസുരക്ഷിതമായ ഐപിഎല്‍ മത്സരങ്ങള്‍ ഉറപ്പാക്കാന്‍ വിപിഎസ് ഹെല്‍ത്ത്‌കെയര്‍ എമിറേറ്റുകളിലെ എല്ലാ ആശുപത്രികളിലും വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍, സ്‌പോര്‍ട്‌സ് മെഡിസിന്‍ സപ്പോര്‍ട്ട്, മസ്‌കുലോസ്‌കലെറ്റല്‍ ഇമേജിങ്, സ്‌പെഷ്യലിസ്റ്റ് ടെലികണ്‍സള്‍ട്ടേഷന്‍, ഡോക്ടര്‍-ഓണ്‍-കോള്‍, ആംബുലന്‍സ്/എയര്‍ ആംബുലന്‍സ് സപ്പോര്‍ട്ട് തുടങ്ങിയ സേവനങ്ങള്‍ നല്‍കും. ഇതിനായി 100 അംഗ മള്‍ട്ടി ഡിസിപ്ലിനറി ടീമിന് രൂപം നല്‍കിയിട്ടുണ്ട്.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കുകള്‍, ലാബ് ടെക്‌നീഷ്യന്‍മാര്‍ എന്നിവരടങ്ങുന്ന രണ്ട് മെഡിക്കല്‍ ടീമുകളെ ഓരോ മത്സരത്തിനും നിയോഗിക്കും. വിപിഎസ് ഹെല്‍ത്ത്കെയറിന് കീഴിലുള്ള റെസ്‌പോണ്‍സ് പ്ലസ് മെഡിക്കല്‍ മത്സരങ്ങള്‍ക്ക് ആംബുലന്‍സ്/എയര്‍ ആംബുലന്‍സ് പിന്തുണ നല്‍കും. പരുക്കേറ്റ കളിക്കാര്‍ക്ക് അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലെ വിപിഎസ് ആശുപത്രികളില്‍ പരിചരണം നല്‍കും, അതേസമയം എയര്‍ ആംബുലന്‍സ് സൗകര്യം ആവശ്യമുള്ള കളിക്കാരെ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റും.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …