ലുലു ഇന്റര്‍നാഷനല്‍ എക്സ്ചേഞ്ച് മെഗാ നറുക്കെടുപ്പ് സെന്‍ഡ് സ്മാര്‍ട്ട്, വിന്‍ സ്മാര്‍ട് ക്യാംപെയിനിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കി

18 second read

ദുബായ്: ലുലു ഇന്റര്‍നാഷനല്‍ എക്സ്ചേഞ്ച് മെഗാ നറുക്കെടുപ്പ് സെന്‍ഡ് സ്മാര്‍ട്ട്, വിന്‍ സ്മാര്‍ട് ക്യാംപെയിനിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കി. ഡിസംബര്‍ 31 വരെയാണു ക്യാംപെയിന്‍.

യുഎഇയിലെ ലുലു എക്സ്ചേഞ്ച് ഔട്ട്ലെറ്റുകളിലൂടെയോ ലുലു മണി മൊബൈല്‍ ആപ്പിലൂടെയോ പണമിടപാടുകള്‍ നടത്തുന്നവരില്‍ നിന്നു നറുക്കെടുത്ത് തിരഞ്ഞെടുക്കുന്ന വിജയികള്‍ക്ക് ടെസ് ല മോഡല്‍ ത്രി കാര്‍, രണ്ട് കിലോഗ്രാം സ്വര്‍ണം, രണ്ടര ലക്ഷം ദിര്‍ഹം വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിവ ലഭിക്കും. നാല് മാസം ദൈര്‍ഘ്യമുള്ള ഇ-റാഫിള്‍ ഡ്രോസ്‌കീം വഴിയാണ് ക്യാംപെയിന്‍.

ആഴ്ചയില്‍ ഒന്നിലേറെ തവണ നറുക്കെടുപ്പ് നടത്തും. പ്രതിവാര സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്. ഇതിനായി കുറഞ്ഞത് ഒരു ഇടപാടെങ്കിലും ആഴ്ചയില്‍ നടത്തണം. പ്രമോഷന്‍ കാലയളവില്‍ കുറഞ്ഞതു നാലു തവണയെങ്കിലും ഇടപാട് നടത്തുന്നവര്‍ക്കാണ് ടെസ്ല മോഡല്‍ ത്രീ നേടാന്‍ അവസരം. ലുലു ഇന്റര്‍നാഷണല്‍ എക്സ്ചേഞ്ചിന് യുഎഇയിലുടനീളം 83 ശാഖകളുണ്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…