ഇന്ത്യയ്ക്ക്, ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ തോല്‍വി

17 second read

കൊളംബോ: ‘മൂന്നാം നിര’ ഇന്ത്യയ്ക്ക്, ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ തോല്‍വി. ശ്രീലങ്കയുടെ വിജയം അവസാന ഓവര്‍ വരെ വൈകിക്കാനായെങ്കിലും തടയാനാകാതെ പോയ ഇന്ത്യ, നാലു വിക്കറ്റിനാണ് തോല്‍വി വഴങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 132 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക രണ്ടു പന്തു ബാക്കിനില്‍ക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം ജയിച്ചു. പരമ്പരയിലെ നിര്‍ണായക മത്സരം വ്യാഴാഴ്ച ഇതേ വേദിയില്‍ നടക്കും.

34 പന്തില്‍ ഓരോ ഫോറും സിക്‌സും സഹിതം 40 റണ്‍സുമായി പുറത്താകാതെ നിന്ന ധനഞ്ജയ ഡിസില്‍വയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. 31 പന്തില്‍ നാലു ഫോറുകളോടെ 36 റണ്‍സെടുത്ത ഓപ്പണര്‍ മിനോദ് ഭാനുകയുടെ ഇന്നിങ്‌സും നിര്‍ണായകമായി. ഇവര്‍ക്കു പുറമെ ശ്രീലങ്കന്‍ നിരയില്‍ രണ്ടക്കത്തിലെത്തിയത് ആവിഷ് ഫെര്‍ണാണ്ടോ (13 പന്തില്‍ 11), വാനിന്ദു ഹസരംഗ (11 പന്തില്‍ 15), ചാമിക കരുണരത്‌നെ (ആറു പന്തില്‍ പുറത്താകാതെ 12) എന്നിവര്‍ മാത്രം. സദീര സമരവിക്രമ (12 പന്തില്‍ എട്ട്), ദസൂണ്‍ ഷാനക (ആറു പന്തില്‍ മൂന്ന്), രമേഷ് മെന്‍ഡിസ് (അഞ്ച് പന്തില്‍ രണ്ട്) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…