വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍

17 second read

കോഴിക്കോട്: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍. കോടഞ്ചേരി നെല്ലിപ്പൊയില്‍ മീന്‍മുട്ടി വട്ടപ്പാറയില്‍ വി.ടി. മനീഷിനെയാണ് (41) വയനാട് സ്വദേശിനിയുടെ പരാതിയില്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

പി.ടി.മനീഷിനെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. 2019, 2020 വര്‍ഷങ്ങളില്‍ മനീഷാണ് പെണ്‍കുട്ടിക്ക് കായിക പരിശീലനം നല്‍കിയിരുന്നത്. ആ സമയത്താണ് പീഡനം നടന്നത്. മറ്റൊരു വിദ്യാര്‍ഥിനിക്ക് ഫോണില്‍ അയച്ച അശ്ലീല സന്ദേശങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

കൂടുതല്‍ വിദ്യാര്‍ഥിനികള്‍ പരാതി നല്‍കുമെന്നും സൂചനയുണ്ട്. മുന്‍പും ജോലി ചെയ്തിരുന്ന സ്ഥലത്ത് സമാനമായ പരാതികള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് മനീഷിനെ നിലവിലുള്ള സ്‌കൂളിലേക്ക് സ്ഥലം മാറ്റിയത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…