കൊടകരയില്‍ കവര്‍ന്ന മൂന്നരക്കോടി രൂപയും ബി.ജെ.പി.യുടേതാണെന്ന് അന്വേഷണസംഘം

Editor

തൃശ്ശൂര്‍: കൊടകരയില്‍ ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ കാര്‍ തട്ടിയെടുത്ത് കവര്‍ന്ന മൂന്നരക്കോടി രൂപയും ബി.ജെ.പി.യുടേതാണെന്ന് അന്വേഷണസംഘം. കേസില്‍ വെള്ളിയാഴ്ച ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം കാണിച്ചിട്ടുള്ളത്.

625 പേജുള്ള കുറ്റപത്രത്തില്‍ 22 പേരാണ് പ്രതികള്‍. 219 സാക്ഷികളുള്ളതില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഏഴാമതായുണ്ട്. സുരേന്ദ്രന്റെ മകനെയും സാക്ഷിയായി ചേര്‍ത്തിട്ടുണ്ട്. പണം കൊടുത്തുവിട്ടെന്ന് അവകാശപ്പെടുന്ന ധര്‍മരാജന്‍, ബി.ജെ.പി. ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്താ, ബി.ജെ.പി. സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേഷ് തുടങ്ങി 19 നേതാക്കളും സാക്ഷികളാണ്.
കേസില്‍ ഇതുവരെ അറസ്റ്റിലായ 22 പേരെയാണ് പ്രതികളായി ചേര്‍ത്തിരിക്കുന്നത്. പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ചതാണെന്നും ബെംഗളൂരുവില്‍നിന്ന് ആലപ്പുഴ ജില്ലാ ട്രഷറര്‍ കര്‍ത്തായ്ക്ക് കൈമാറാനായി കൊണ്ടുപോകുംവഴി തട്ടിയെടുത്തതാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

 

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സ്പുട്‌നിക് കേരളത്തില്‍ നിര്‍മിക്കുന്നതിന് വാക്‌സീന്‍ നിര്‍മാണ കമ്പനി താല്‍പര്യം അറിയിച്ചു

സംസ്ഥാനത്ത് ശനിയാഴ്ച 4,53,339 പേര്‍ക്ക് വാക്സീന്‍ നല്‍കി

Related posts
Your comment?
Leave a Reply

error: Content is protected !!
%d bloggers like this: