സ്പുട്‌നിക് കേരളത്തില്‍ നിര്‍മിക്കുന്നതിന് വാക്‌സീന്‍ നിര്‍മാണ കമ്പനി താല്‍പര്യം അറിയിച്ചു

17 second read

തിരുവനന്തപുരം: റഷ്യന്‍ വാക്‌സീനായ സ്പുട്‌നിക് കേരളത്തില്‍ നിര്‍മിക്കുന്നതിന് വാക്‌സീന്‍ നിര്‍മാണ കമ്പനി താല്‍പര്യം അറിയിച്ചു. ഇക്കാര്യത്തില്‍ വ്യവസായ സെക്രട്ടറിവ്യവസായ വികസന കോര്‍പറേഷന്റെ അഭിപ്രായം ആരാഞ്ഞു. കമ്പനിയുടെ കത്തു മാത്രമാണു ലഭിച്ചതെന്നും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വ്യവസായ സെക്രട്ടറിയും കോര്‍പറേഷന്‍ പ്രതിനിധികളും പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ അഭിപ്രായരൂപീകരണം നടക്കും. കമ്പനിയുടെ ആവശ്യങ്ങള്‍ എന്താണെന്നു സര്‍ക്കാര്‍ ഔദ്യോഗികമായി ചോദിക്കും. ഇതു സംബന്ധിച്ച് അഭിപ്രായ രൂപീകരണത്തിനു ശേഷമേ തുടര്‍നടപടികള്‍ ഉണ്ടാകൂ. മരുന്നു നിര്‍മാണശാല എവിടെ സ്ഥാപിക്കണമെന്നതില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും അതു ഭാവിയില്‍ തീരുമാനിക്കേണ്ട കാര്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …