ലോകത്തിലെ ഏറ്റവും വേഗമേറിയ വാഹനമായ മാഗ്ലേവ് തീവണ്ടി ചൈന പുറത്തിറക്കി

17 second read

ബെയ്ജിങ്: കരയില്‍ ഓടുന്ന ലോകത്തിലെ ഏറ്റവും വേഗമേറിയ വാഹനമായ മാഗ്ലേവ് തീവണ്ടി ചൈന പുറത്തിറക്കി. മണിക്കൂറില്‍ 600 കിലോമീറ്ററാണിതിന്റെ വേഗം. ചൈന ആഭ്യന്തരമായി വികസിപ്പിച്ച തീവണ്ടിയുടെ നിര്‍മാണം തീരനഗരമായ ക്വിങ്ദാവോയിലാണ് പൂര്‍ത്തിയാക്കിയത്.

തീവണ്ടിയും പാളവും തമ്മില്‍ കൂട്ടിമുട്ടാത്ത രീതിയില്‍, വൈദ്യുത-കാന്തിക ശക്തി ഉപയോഗിച്ചാണ് പ്രവര്‍ത്തനം. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ചൈന ഈ രീതി ചുരുക്കം തീവണ്ടികളില്‍ ചെയ്തുവരുന്നുണ്ട്. ഷാങ്ഹായ് എയര്‍പോര്‍ട്ടില്‍നിന്നും നഗരത്തിലേക്ക് ഇത്തരത്തിലുള്ള ചെറിയൊരു മാഗ്ലേവ് പാത നിലവിലുണ്ട്.

വിമാനത്തില്‍ മൂന്നുമണിക്കൂറെടുക്കുന്ന യാത്രയ്ക്ക് അതിവേഗ റെയിലില്‍ 5.5 മണിക്കൂറാണെടുക്കുന്നത്. ഉയര്‍ന്ന ചെലവും നിലവിലെ ട്രാക്ക് രീതികളും ദ്രുതഗതിയിലുള്ള വികസനത്തിന് തടസ്സമായി നിലനില്‍ക്കുന്നുണ്ടെങ്കിലും ജപ്പാന്‍മുതല്‍ ജര്‍മനി വരെയുള്ള രാജ്യങ്ങളും മാഗ്ലേവ് ശൃംഖലകള്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്നുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. …