സഹകരണ സംഘങ്ങളെ നിയന്ത്രിക്കുന്ന ഭരണഘടനാ ഭേദഗതി സുപ്രീം കോടതി റദ്ദാക്കി

18 second read

ന്യൂഡല്‍ഹി:സംസ്ഥാന സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിനു കര്‍ശന വ്യവസ്ഥകള്‍ ബാധകമാക്കിയ ഭരണഘടനാ ഭേദഗതി സുപ്രീം കോടതി റദ്ദാക്കി. സഹകരണ സംഘങ്ങള്‍ സംസ്ഥാന വിഷയമാണെന്നിരിക്കെ, ഭേദഗതിക്കു നിയമസഭകളുടെ അംഗീകാരം വേണമെന്ന ഭരണഘടനാ വ്യവസ്ഥ പാലിക്കപ്പെട്ടില്ലെന്ന് ജസ്റ്റിസ് റോഹിന്റന്‍ നരിമാന്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കി.

യുപിഎ ഭരണകാലത്ത് 2012 ഫെബ്രുവരിയില്‍ പ്രാബല്യത്തിലായ 97-ാം ഭരണഘടനാ ഭേദഗതിക്കു 3 ഘടകങ്ങളാണുണ്ടായിരുന്നത് – സഹകരണ സംഘ രൂപീകരണം മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുത്തി; സംഘ രൂപീകരണവും ജനാധിപത്യപരമായ നടത്തിപ്പും മറ്റും പ്രോത്സാഹിപ്പിക്കണമെന്നത് നിര്‍ദേശക തത്വങ്ങളുടെ ഭാഗമാക്കി; ഭരണഘടനയില്‍ 9ബി എന്ന ഭാഗം ചേര്‍ത്ത് സംസ്ഥാനങ്ങളിലെയും ഒന്നിലധികം സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും സംഘങ്ങളുടെ പ്രവര്‍ത്തനത്തിനു വ്യവസ്ഥകള്‍ നിര്‍ദേശിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…