അബുദാബിയില്‍ രാത്രി 12 മുതല്‍ പുലര്‍ച്ചെ 5 വരെ ഹോട്ടലുകളുടെ പ്രവര്‍ത്തനം തടഞ്ഞു

20 second read

അബുദാബി: ദേശീയ ശുചീകരണ യജ്ഞം നടക്കുന്ന അബുദാബിയില്‍ രാത്രി 12 മുതല്‍ പുലര്‍ച്ചെ 5 വരെ ഹോട്ടലുകളുടെ പ്രവര്‍ത്തനം തടഞ്ഞു. ജീവനക്കാരും ഈ സമയത്ത് പുറത്തിറങ്ങരുതെന്ന് സാംസ്‌കാരിക, ടൂറിസം വിഭാഗം അറിയിച്ചു. ഹോട്ടലിന്റെ ശേഷിയുടെ 50% പേരെ മാത്രമേ ഒരേസമയം പ്രവേശിപ്പിക്കാവൂ. റസ്റ്ററന്റ്, ജിം, സ്പാ, നീന്തല്‍ക്കുളം, ബീച്ച് എന്നിവിടങ്ങളിലും ഇതു ബാധകം. ഷോപ്പിങ് മാളുകളില്‍ 40%, തിയറ്ററുകള്‍ 30% പേരേ ഒരേസമയം പ്രവേശിപ്പിക്കാം. ബസിലും ടാക്‌സിയിലും 50% പേര്‍ മാത്രം. മിന്നല്‍ പരിശോധനയില്‍ കണ്ടെത്തുന്ന നിയമലംഘകര്‍ക്കെതിരെപിഴ ഉള്‍പ്പെടെ നിയമനടപടി നേരിടേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു.

രാത്രിയാത്രാ വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവരെ പിടികൂടാന്‍ അബുദാബിയില്‍ ക്യാമറ സ്ഥാപിച്ചു.നിയമലംഘകര്‍ക്ക് പിഴ ഉള്‍പ്പെടെ ശക്തമായ നടപടി നേരിടേണ്ടിവരും. ഭക്ഷണം, മരുന്ന് തുടങ്ങി അത്യാവശ്യ കാര്യങ്ങള്‍ക്കു പോകേണ്ടവര്‍ അബുദാബി പൊലീസിന്റെ വെബ്‌സൈറ്റില്‍നിന്ന് ( https://adpolice.gov.ae) അനുമതി (മൂവിങ് പെര്‍മിറ്റ്) വാങ്ങണം. കാരണം ബോധിപ്പിച്ചശേഷം എവിടുന്ന് എവിടേക്കാണ് പോകേണ്ടതെന്നു വ്യക്തമാക്കണം. അപേക്ഷ പരിശോധിച്ച് ഉടന്‍ തന്നെ അനുമതി സന്ദേശം ലഭിക്കും. ഇതു ലഭിച്ചശേഷം പുറത്തിറങ്ങാം. തിങ്കളാഴ്ച മുതലാണ് ശുചീകരണ യജ്ഞം പുനരാരംഭിച്ചത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…