യൂണിയന്‍ കോപിന്റെ 22-ാം ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ ബര്‍ഷ സൗത്തില്‍ ആരംഭിച്ചു

Editor

ദുബായ്: യുഎഇയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായ യൂണിയന്‍ കോപിന്റെ 22-ാം ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ ബര്‍ഷ സൗത്തില്‍ ആരംഭിച്ചു. യൂണിയന്‍ കോപ് ചെയര്‍മാന്‍ മാജിദ് ഹമദ് റഹ്മ അല്‍ ഷംസിയും സിഇഒ ഖലിദ് ഹുമൈദ് ബിന്‍ ദിബന്‍ അല്‍ ഫലാസിയും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. വിവിധ വകുപ്പ് ഡയറക്ടര്‍മാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഇതിനുള്ളില്‍ 25 കടകളും തുറന്നിട്ടുണ്ട്. 2,32,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 60 ദശലക്ഷം ദിര്‍ഹം ചെലവിലാണ് ഇതു നിര്‍മിച്ചിരിക്കുന്നത്. കോവിഡിനു ശേഷം ആഭ്യന്തരവിപണി സജീവമാക്കുന്നതിന്റെ ഭാഗമായും ഉപയോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിന്റെ തുടര്‍ച്ചയായുമാണ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തതെന്ന് മാജിദ് ഹമദ് റഹ്മ അല്‍ ഷംസി വ്യക്തമാക്കി. കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തിച്ചേരാന്‍ യൂണിയന്‍ കോപ് ഓണ്‍ലൈന്‍ സ്റ്റോര്‍ ഉള്‍പ്പടെയുള്ള ആധുനിക സംവിധാനങ്ങള്‍ സജ്ജമാകുന്നതായും അദ്ദേഹം അറിയിച്ചു.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ബുക്കിങ് ആരംഭിച്ച് ആദ്യ ദിവസം തന്നെ സൂപ്പര്‍ ഹിറ്റായി ഓല സ്‌കൂട്ടര്‍

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഗിഫ്റ്റ് കാര്‍ഡുകള്‍ തിരഞ്ഞെടുക്കപ്പെട്ട ലുലു സൂപ്പര്‍മാര്‍ക്കറ്റുകളില്‍

Related posts
Your comment?
Leave a Reply

error: Content is protected !!
%d bloggers like this: