ഖത്തര്‍ വഴി ദുബായ് യാത്ര: ദുബായിലെത്താന്‍ കാത്തിരുന്നവര്‍ക്കു പ്രതീക്ഷയേകി

Editor

ഖത്തര്‍ :ഖത്തര്‍ വഴിയുള്ള യാത്രയ്ക്കു വഴി തുറന്നത്, ദുബായിലെത്താന്‍ കാത്തിരുന്നവര്‍ക്കു പ്രതീക്ഷയേകി. ദുബായിലേക്കുള്ള 13 പേര്‍ ഇന്നു രാത്രിയുള്ള വിമാനത്തില്‍ കോഴിക്കോട്ടു നിന്ന് ഖത്തറിലെത്തും.

അവിടെ ക്വാറന്റീനിനുള്ള ഹോട്ടല്‍ ബുക്കിങ് നടത്തി, ഖത്തറിലെ ഇഹ്‌തെറാസ് മൊബൈല്‍ ആപ്ലിക്കേഷനില്‍ റജിസ്റ്റര്‍ ചെയ്ത ശേഷമാണു യാത്ര. 2 ഡോസ് വാക്‌സീനും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കാണു യാത്രാനുമതി ലഭിക്കുക. മുന്‍പു നിര്‍ത്തലാക്കിയിരുന്ന ഓണ്‍ അറൈവല്‍ വീസയും ഖത്തര്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്.

റിട്ടേണ്‍ ടിക്കറ്റും ബുക്ക് ചെയ്യണം എന്നാണ് നിര്‍ദേശമെങ്കിലും ദുബായ് ടിക്കറ്റും താമസവീസയും കാണിക്കുന്നവര്‍ക്ക് യാത്രാനുമതി ലഭിക്കുന്നുണ്ടെന്ന് ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. ക്വാറന്റീന്‍ ഉള്‍പ്പെടെ ഒരാള്‍ക്ക് ഒന്നേകാല്‍ ലക്ഷത്തോളം രൂപ ചെലവാകും. 2 വാക്‌സീനും ലഭിച്ച പ്രവാസികള്‍ കുറവായതിനാല്‍ 26നു ശേഷമാണു കൂടുതല്‍ ബുക്കിങ്ങുകള്‍ ഉള്ളത്.

ഏപ്രില്‍ 24 മുതല്‍ ഇന്ത്യക്കാര്‍ക്ക് യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതോടെ ബഹ്‌റൈന്‍, സൗദി എന്നിവിടങ്ങളിലൂടെയായിരുന്നു കൂടുതല്‍ പ്രവാസികളും എത്തിയിരുന്നത്. അവിടെയും വിലക്ക് വന്നതോടെ അര്‍മേനിയ, താഷ്‌ക്കന്റ് വഴി പോലും വന്‍തുക മുടക്കി ദുബായില്‍ എത്തിയവരുണ്ട്.

 

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഖത്തറില്‍ വാക്‌സീന്‍ എടുത്തവര്‍ക്കു ക്വാറന്റീന്‍ ഇളവ് കാലാവധി 12 മാസമാക്കി

Related posts
Your comment?
Leave a Reply

error: Content is protected !!
%d bloggers like this: