മലയാളി യുവതിയെ പീഡിപ്പിച്ച സംഭവം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

17 second read

ചെന്നൈ: കണ്ണൂര്‍ സ്വദേശിനി പഴനിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിശദമായ അന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സംഭവം വിശദമായി അന്വേഷിക്കണമെന്നും വീഴ്ച വരുത്തിയ പഴനി പൊലീസിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കേരള ഡിജിപി അനില്‍കാന്ത് തമിഴ്‌നാട് ഡിജിപി സി. ശൈലേന്ദ്രബാബുവിനു കത്തെഴുതിയിരുന്നു. ഇതേ തുടര്‍ന്നു തമിഴ്‌നാട് ഡിജിപിയുടെ നിര്‍ദേശ പ്രകാരം ഡിണ്ടിഗല്‍ എസ്പി രമണിപ്രിയയുടെ നേതൃത്വത്തിലാണു സംഘം രൂപീകരിച്ചത്.

സംഘം സംഭവ സ്ഥലം സന്ദര്‍ശിച്ച് ഹോട്ടല്‍ അധികൃതര്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, കടയുടമകള്‍ തുടങ്ങിയവരില്‍നിന്നു മൊഴിയെടുത്തു. സിസിടിവി ദൃശ്യങ്ങളും ശേഖരിക്കുന്നുണ്ട്. തട്ടിക്കൊണ്ടു പോകല്‍, കൂട്ടബലാല്‍സംഗം എന്നീ വകുപ്പുകളിലാണു കേസെടുത്തിരിക്കുന്നത്. വനിതാ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം പരാതിയില്‍ കൂടുതല്‍ വിശദമായി അന്വേഷണം നടത്തും. പഴനിയില്‍ തീര്‍ഥാടനത്തിനു പോയ ദമ്പതികളില്‍ ഭാര്യയെ തട്ടിക്കൊണ്ടു പോയി ഭര്‍ത്താവിന്റെ കണ്‍മുന്‍പില്‍ രാത്രി മുഴുവന്‍ പീഡിപ്പിച്ചെന്നും രഹസ്യ ഭാഗങ്ങളില്‍ ബീയര്‍ കുപ്പി കൊണ്ടു പരുക്കേല്‍പ്പിച്ചെന്നുമാണു പരാതി. ജൂണ്‍ 19നാണു സംഭവം നടന്നത്. യുവതി പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മരത്തില്‍ നിന്ന് വീണ് പരുക്കേറ്റത് നട്ടെല്ലിന് :ലോണ്‍ അടയ്ക്കാനാവാതെ തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു

അടൂര്‍: എട്ടുവര്‍ഷമായി തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്…