മണിക്കൂറില്‍ 16 ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ ശക്തിയേറിയ സൗരക്കാറ്റ് ഇന്ന്

Editor
file

വാഷിങ്ടണ്‍: മണിക്കൂറില്‍ 16 ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ ശക്തിയേറിയ സൗരക്കാറ്റ് ഭൂമിയോടടുക്കുകയാണെന്നും തിങ്കളാഴ്ചയോടെ ഭൂമിയിലെത്തിയേക്കുമെന്നും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. കാറ്റിന്റെ വേഗം കൂടിയേക്കാമെന്നും ഇതുകാരണം ഉപഗ്രഹസിഗ്‌നലുകളെ തടസ്സപ്പെടുത്തിയേക്കുമെന്നും നാസ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൂര്യന്റെ അന്തരീക്ഷത്തില്‍നിന്ന് ഉദ്ഭവിച്ച കാറ്റ് ഭൂമിയുടെ കാന്തികമണ്ഡലത്തിന്റെ ആധിപത്യമുള്ള ബഹിരാകാശമേഖലയെ സാരമായി ബാധിക്കുമെന്ന് സ്‌പേസ്വെതര്‍ ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

ദക്ഷിണ, ഉത്തര ധ്രുവങ്ങളില്‍ സൗരക്കാറ്റ് ഭംഗിയേറിയ മിന്നല്‍പ്പിണരുകളുണ്ടാക്കും. ഈ മേഖലയ്ക്കടുത്തു കഴിയുന്നവര്‍ക്ക് രാത്രിയില്‍ നോര്‍ത്തേണ്‍ ലൈറ്റ് അഥവാ അറോറ എന്ന പ്രതിഭാസം കാണാനും സാധിക്കും. ഭൂമിയുടെ പുറമേയുള്ള അന്തരീക്ഷം ചൂടുപിടിക്കും. കൃത്രിമോപഗ്രഹങ്ങളെ ഇതു ബാധിക്കും. ജി.പി.എസിനെയും മൊബൈല്‍ഫോണ്‍, സാറ്റ്ലൈറ്റ് ടി.വി. സിഗ്‌നലുകളിലും തടസ്സങ്ങള്‍ നേരിടും. വൈദ്യുത ട്രാന്‍സ്ഫോര്‍മറുകളെയും ഇതു ബാധിച്ചേക്കുമെന്ന് വെബ്‌സൈറ്റ് മുന്നറിയിപ്പ് നല്‍കുന്നു.

 

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ രണ്ടു മരണം

കൂടുതല്‍ കൊറോണ വൈറസ് വകഭേദങ്ങള്‍ ലോകത്ത് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് WHO

Related posts
Your comment?
Leave a Reply

error: Content is protected !!
%d bloggers like this: