ഖത്തറില്‍ വാക്‌സീന്‍ എടുത്തവര്‍ക്കു ക്വാറന്റീന്‍ ഇളവ് കാലാവധി 12 മാസമാക്കി

17 second read

ദോഹ: ഖത്തറില്‍ വാക്‌സീന്‍ എടുത്തവര്‍ക്കു ക്വാറന്റീന്‍ ഇളവ് കാലാവധി 12 മാസമാക്കി. രണ്ടാമത്തെ ഡോസ് സ്വീകരിച്ചു 14 ദിവസത്തിനുശേഷമാണ് ഇതു കണക്കാക്കുക.

രോഗപ്രതിരോധ ശേഷി വര്‍ധിക്കുന്നതു സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണു കാലാവധി ദീര്‍ഘിപ്പിച്ചത്.

12 മാസത്തിനിടെ കോവിഡില്‍ നിന്നു സുഖം പ്രാപിച്ചവര്‍ക്കു നെഗറ്റീവ് റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ ക്വാറന്റീന്‍ ആവശ്യമില്ല.ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഖത്തര്‍ അംഗീകരിച്ച ഒരു ഡോസ് വാക്‌സീന്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ക്വാറന്റീന്‍ ഒഴിവാകും.അതതു രാജ്യങ്ങളിലെ ആരോഗ്യ വകുപ്പിന്റെ, ക്യുആര്‍ കോഡോടു കൂടിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ഖത്തറില്‍ ഫൈസര്‍, സിനോഫാം, മൊഡേണ, അസ്ട്ര സെനക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സീനുകള്‍ക്കാണ് അംഗീകാരമുള്ളത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…