മലബാര്‍ ഗോള്‍ഡിന് ഖത്തറില്‍ പുതിയ ആഭരണ നിര്‍മാണശാല

16 second read

പ്രതിവര്‍ഷം 5000 കിലോ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കുന്നത് ലക്ഷ്യമിട്ട് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഖത്തറില്‍ പുതിയ ആഭരണ നിര്‍മാണ കേന്ദ്രം തുടങ്ങുന്നു. മനാത്തെക് ഇക്കോണമിക് സോണിന്റെ ഭാഗമായ ബിര്‍ക്കാത്ത് അല്‍ അവാമര്‍ ലോജിസ്റ്റിക് പാര്‍ക്കില്‍ ഫാക്ടറിയുടെ ശിലാസ്ഥാപനം ഷെയ്ഖ് ഹമദ് നാസര്‍ എ.എ അല്‍ താനി, ഷെയ്ഖ് അബ്ദുല്ല നാസര്‍ എ.എ അല്‍ താനി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് റീജനല്‍ ഹെഡ് ടി.വി. സന്തോഷ്, സോണല്‍ ഹെഡ് ടി. നൗഫല്‍, എ.കെ. ഉസ്മാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 3,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഫാക്ടറി അടുത്ത വര്‍ഷം ജൂലൈയില്‍ പ്രവര്‍ത്തനം തുടങ്ങും.

ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാവും ആഭരണ നിര്‍മാണം. ഖത്തറില്‍ നിലവിലുള്ള നിര്‍മാണ കേന്ദ്രത്തിന് പുറമെയാണിത്.50 വിദഗ്ധ ആഭരണ നിര്‍മ്മാണത്തൊഴിലാളികളുള്ള നിലവിലുള്ള ഫാക്ടറിക്ക് പ്രതിവര്‍ഷം 1200 കിലോ ആഭരണ നിര്‍മാണ ശേഷിയാണുള്ളത്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന് നിലവില്‍ 14 ആഭരണ നിര്‍മാണ കേന്ദ്രങ്ങളുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…