ചൈനീസ് നിര്‍മിത കോവിഡ് വാക്‌സിനേഷന്‍ : രാജ്യങ്ങളില്‍ വീണ്ടും രോഗവ്യാപനം

Editor

വാഷിങ്ടന്‍: ചൈനീസ് നിര്‍മിത കോവിഡ് വാക്‌സീന്റെ ഉപയോഗം കോവിഡ് വ്യാപനം തടയാനും പുതിയ വകഭേദങ്ങളെ ചെറുക്കാനും കാര്യക്ഷമം ആയേക്കില്ലെന്നു യുഎസ് ദിനപത്രമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യാന്തര വിപണിയില്‍ അനായാസം ലഭിക്കുന്ന ചൈനീസ് വാക്‌സീന്‍ വ്യാപകമായി ഉപയോഗിക്കുന്ന മംഗോളിയ, സീഷെല്‍സ്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളിലെ രോഗവ്യാപനത്തില്‍ പെട്ടെന്നുണ്ടായ വര്‍ധനയുടെ കണക്കുകളും പഠനവുമാണു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്

സീഷെല്‍സ്, ചിലെ, ബഹ്‌റൈന്‍, മംഗോളിയ തുടങ്ങിയ രാജ്യങ്ങളിലെ ജനസംഖ്യയുടെ 50-68 ശതമാനം ആളുകള്‍ ചൈനീസ് നിര്‍മിത വാക്‌സീനാണു സ്വീകരിച്ചത്. കഴിഞ്ഞ ആഴ്ച വരെയുള്ള കാലയളവിനിടെ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ 10 രാജ്യങ്ങളില്‍ ഇവയും ഉള്‍പ്പെടുന്നു.

അതേ സമയം ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നിരക്കുള്ള രണ്ടാമത്തെ രാജ്യമായ ഇസ്രയേലില്‍ ജര്‍മന്‍ നിര്‍മിത ഫൈസര്‍ വാക്‌സീനാണ് ഉപയോഗിച്ചത്. 10ലക്ഷം പേരില്‍ 4.95പുതിയ കോവിഡ് കേസുകള്‍ മാത്രമാണ് ഇവിടെ സ്ഥിരീകരിക്കുന്നത്. എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നിരക്കുള്ള സീഷെല്‍സില്‍ ഇതു 716 ആണ്. ചൈനീസ് വാക്‌സീനായ സിനോഫാമാണ് ഇവിടെ കൂടുതലായും ഉപയോഗിച്ചിരുന്നത്

 

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഒന്നരക്കോടി രൂപയുടെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ കേരളത്തിലെത്തി

Related posts
Your comment?
Leave a Reply

error: Content is protected !!
%d bloggers like this: