ജോലിക്കിടെ ഗോവണിയില്‍ നിന്നു വീണു പരുക്കേറ്റ മലയാളി യുവാവ് മരിച്ചു

17 second read

ജിസാന്‍: സൗദിയിലെ ജിസാനില്‍ ജോലിക്കിടെ ഗോവണിയില്‍ നിന്നു വീണു പരുക്കേറ്റ മലയാളി യുവാവ് മരിച്ചു. പട്ടാമ്പി മരുതൂര്‍ പൂവക്കോട് പടിഞ്ഞാറകത്ത് മുര്‍തള(28)യാണ് മരിച്ചത്. പിതാവ് മുഹിയുദ്ദീന്‍ പാലപ്പെട്ടിക്കൊപ്പം ജോലി ചെയ്യുന്നതിനിയില്‍ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം. ഒരാഴ്ചയായി ജിസാനിലെ കിങ് ഫഹദ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു. വീഴ്ചയില്‍ തലക്കേറ്റ ഗുരുതര പരുക്കാണു മരണകാരണം.

ഇതിനിടയില്‍ തലക്ക് ശാസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇവിടെ സംസ്‌കരിക്കുമെന്ന് പിതാവ് അറിയിച്ചു. താമസ രേഖയിലെ നിയമ പ്രശ്‌നങ്ങള്‍ കാരണം പിതാവ് നാട്ടില്‍ നിന്നെത്തിയിട്ട് നാലര വര്‍ഷം കഴിഞ്ഞു. ഉപ്പയുടെ രേഖകള്‍ ശരിയായതിന് ശേഷം ഒന്നിച്ച് നാട്ടില്‍ പോകാനിരുന്നതാണു മകന്‍. അതിനിടയിലാണ് ദാരുണമായ സംഭവം. മുര്‍തള അവസാനമായി നാട്ടില്‍ പോയത് രണ്ടുവര്‍ഷം മുമ്പാണ്. എഴുവര്‍ഷമായി ജിസനിലുണ്ട്.മാതാവ്: ഫാത്തിമ, ഭാര്യ: സഫീദ, മകള്‍:മുജ്തബ.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…