കെ.സുധാകരന്‍ വെളിപ്പെടുത്തിയ ചില കാര്യങ്ങള്‍: കേസിനുള്ള സാധ്യത സര്‍ക്കാരും പ്രതിപക്ഷവും

17 second read

തിരുവനന്തപുരം: കെ.സുധാകരന്‍ വെളിപ്പെടുത്തിയ ചില കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസിനുള്ള സാധ്യത സര്‍ക്കാരും പ്രതിപക്ഷവും പരിശോധിക്കുന്നു. കണ്ണൂര്‍ സേവറി ഹോട്ടലിലെ നാണുവിനെ കോണ്‍ഗ്രസുകാര്‍ അബദ്ധത്തില്‍ കൊലപ്പെടുത്തിയെന്നു വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ പറഞ്ഞിരുന്നു. സുധാകരനെ ഇതുമായി ഏതുവിധത്തില്‍ ബന്ധപ്പെടുത്താനാകുമെന്നു നിയമവകുപ്പു പരിശോധിക്കും.

നാല്‍പാടി വാസു വധക്കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ പുനരന്വേഷണ സാധ്യതയും പരിശോധിക്കും. ഇടുക്കിയിലെ പൊതുയോഗത്തില്‍ എം.എം. മണി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കേസെടുത്ത മാതൃക പിന്തുടരാനാണ് ആലോചന.

പിണറായി വിജയന്റെ നേതൃത്വത്തിലെത്തിയ 30 അംഗ സംഘം വാള്‍കൊണ്ടു വെട്ടിയെന്ന് ആരോപിച്ചു സുധാകരന്‍ ഹാജരാക്കിയ കണ്ടോത്ത് ഗോപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പുതിയ കേസ് റജിസ്റ്റര്‍ ചെയ്യുന്നതിന്റെ നിയമസാധുതയാണു കോണ്‍ഗ്രസ് പരിശോധിക്കുന്നത്. കഴുത്തിനു വെട്ടാന്‍ ശ്രമിക്കുന്നതിനിടയില്‍ കൈകൊണ്ടു തടഞ്ഞപ്പോള്‍, കൈക്കു വെട്ടേറ്റ പാടും അദ്ദേഹം കാട്ടി. അന്നു പൊലീസ് മൊഴി രേഖപ്പെടുത്തിയെങ്കിലും എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തില്ലെന്നാണ് ആരോപണം.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…