മസ്കത്ത് :ഒമാനിലെ ഇബ്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മലയാളി യുവതി മരിച്ചു. വയനാട് മാനന്തവാടി സ്വദേശിനി അമീനത്തുല് അസ്ന (21) ആണ് മരിച്ചത്. ഭര്‍ത്താവ് റഷീദ് ചെറുവേരിക്കൊപ്പം ബിദിയയില്‍ ആയിരുന്നു താമസം.
ജൂണ്‍ ഒമ്പതിന് താമസ സ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഇബ്ര ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയിലാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പിതാവ്: ഷാഹുല്‍ ഹമീദ്. മാതാവ്: ആബിദ.