കായംകുളം പ്രവാസി കൂട്ടായ്മ രൂപികരിച്ചു

17 second read

മനാമ : ബഹ്‌റൈനിലുള്ള കായംകുളത്തുകാരായ പ്രവാസികളെ ഉള്‍പ്പെടുത്തി കായംകുളം പ്രവാസി കൂട്ടായ്മ (കെ.പി.കെ )
എന്ന പേരില്‍ സംഘടന രൂപികരിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ചേര്‍ന്ന യോഗത്തില്‍ അനില്‍ ഐസക്ക് കോഡിനേറ്ററും, രാജേഷ് ചേരാവള്ളി കണ്‍വീനറും. ശ്രീഹരി , അഭിനേഷ് , ശ്യാം കൃഷ്ണന്‍, ജയേഷ് കുമാര്‍, തോമസ് ഫിലിപ്പ് എന്നിവര്‍ അംഗങ്ങളുമായ ഒരു കോര്‍ കമ്മറ്റിയെ തെരഞ്ഞെടുത്തു.

ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനും ആവശ്യങ്ങള്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതിനും അവശ്യ ഘട്ടത്തില്‍ സഹായങ്ങള്‍ എത്തിക്കുന്നതിനും ലക്ഷ്യം വെച്ചു കൊണ്ടാണ് സംഘടനയ്ക്ക് രൂപം നല്‍കിയതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കായംകുളത്തു നിന്നുള്ള കൂടുതല്‍ പ്രവാസികളെ ഉള്‍പ്പെടുത്തി കൂട്ടായ്മയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനും വേണ്ടി കോര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

ഈ കൂട്ടായിമയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന കായംകുളം സ്വദേശികളായവര്‍ക്ക് വിശദ വിവരങ്ങള്‍ക്കായി 35320667 / 36066005 എന്നീ നമ്പരുകളില്‍ ബസപ്പെടാവുന്നതാണ്

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…