അബുദാബി: യുഎഇയില്‍ കാലാവധി കഴിഞ്ഞ താമസ വീസക്കാര്‍ക്കും എന്‍ട്രി വീസക്കാര്‍ക്കും സൗജന്യ കോവിഡ് 19 വാക്സീന് നല്കാന് അബുദാബി അടിയന്തര ദുരന്ത നിവാരണ കമ്മിറ്റി അനുമതി നല്കി. കാലാവധി കഴിഞ്ഞതാണെങ്കില്‍ പോലും കൈവശമുള്ള തിരിച്ചറിയല്‍ രേഖ ഹാജരാക്കി വാക്സീന് കേന്ദ്രത്തില്‍ റജിസ്റ്റര്‍ ചെയ്ത് വാക്സീന് സ്വീകരിക്കാം