ഒറ്റപ്രസവത്തില്‍ 10 കുട്ടികള്‍: ലോകത്തിലെ ഏറ്റവും വലിയ പ്രസവമായിരിക്കും ഇതെന്ന്

18 second read

ഒറ്റപ്രസവത്തില്‍ 10 കുട്ടികള്‍. ലോകത്തിലെ ഏറ്റവും വലിയ പ്രസവമായിരിക്കും ഇതെന്നാണ് ഡെയിലി മെയില്‍ റിപ്പോര്‍ട്ട്. 37-കാരിയായ ഗോസിയമെ തമാര സിതോളാണ് അപൂര്‍വ നേട്ടത്തിന് ഉടമയായിരിക്കുന്നത്. 37-കാരിയായ ഗോസിയമെ 7 ആണ്‍കുട്ടികള്‍ക്കും മൂന്ന് പെണ്‍കുട്ടികള്‍ക്കുമാണ് ജന്മം നല്‍കിയിരിക്കുന്നത്. നേരത്തെ തന്നെ ഇരട്ടക്കുട്ടികളുടെ അമ്മയുമാണ് ഇവര്‍.

സിസേറിയനിലൂടെയാണ് 10 കുട്ടികളെയും പുറത്തെടുത്തത്. അമ്മയും കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നു വളരെയധികം വികാരാധീനനും സന്തോഷവാനുമാണ് താനിപ്പോഴെന്നാണ് കുട്ടികളുടെ പിതാവ് ടെബോഗോ സോറ്റെറ്റ്‌സി പറയുന്നത്. ‘ഡെക്യുപ്ലെറ്റ്‌സ്’ എന്നാണ് ഒറ്റപ്രസവത്തിലുണ്ടാകുന്ന 10 കുട്ടികളെ പറയുന്നത്. സ്വാഭാവികമായ ഗര്‍ഭധാരണമാണ് ഇതെന്നാണ് ദമ്പതികള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ആശുപത്രി അധികൃതരുടെ പ്രതികരണം ഒന്നും ലഭിക്കാത്തത് കൊണ്ട് അത് ഉറപ്പിക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ മാസമാണ് മാലി യുവതി ഹാലിമ സിസ്സെ 9 കുട്ടികളെ പ്രസവിച്ച് റെക്കോര്‍ഡ് നേടിയത്. ഇപ്പോള്‍ ഹാലിമയുടെ റെക്കോര്‍ഡാണ് ഗോസിയമെ ഭേദിച്ചിരിക്കുന്നത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…