മെഡിക്കല്‍ പരിശോധനയ്ക്ക് മുന്‍പ് കോവിഡ്19 നെഗറ്റീവ് പരിശോധനാ ഫലം സ്വന്തമാക്കണം

16 second read

അബുദാബി: തലസ്ഥാന എമിറേറ്റില്‍ പുതിയ താമസ വീസയ്ക്ക് അപേക്ഷിക്കുന്നവരും പുതുക്കുന്നവരും മെഡിക്കല്‍ പരിശോധനയ്ക്ക് മുന്‍പ് കോവിഡ്19 നെഗറ്റീവ് പരിശോധനാ ഫലം സ്വന്തമാക്കണം. തിങ്കള്‍ മുതല്‍ പുതിയ നിമയമം പ്രാബല്യത്തില്‍ വരും. അബുദാബി ഹെല്‍ത്ത് സര്‍വീസ് കമ്പനി(സെഹ)യാണ് ഇന്ന് ഇക്കാര്യം അറിയിച്ചത്.

72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് പരിശോധനാ ഫലമാണ് അപേക്ഷകര്‍ ഹാജരാക്കേണ്ടത്. മൂക്കില്‍ നിന്ന് സ്രവമെടുത്തതിന്റെ നെഗറ്റീവ് ഫലം അല്‍ ഹൊസന്‍ ആപ്പിലൂടെ കാണിക്കണം. അബുദാബിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കാനും പരിപാടികളില്‍ പങ്കെടുക്കാനും മറ്റു പൊതുസ്ഥലങ്ങളില്‍ ചെല്ലാനുംകോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മാനദണ്ഡമാക്കിയിട്ടുണ്ട്. കൂടാതെ, പ്രതിരോധ കുത്തിവയ്പ് നടത്താത്ത ഫെഡറല്‍ ഗവ.ജീവനക്കാര്‍ ആഴ്ചയിലൊരിക്കല്‍ കോവിഡ് പരിശോധനാ നെഗറ്റീവ് ഫലം ഹാജരാക്കേണ്ടതും നിര്‍ബന്ധമാണ്.

പുതിയ നിയമപ്രകാരം അബുദാബിയിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ 48 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, റിക്രിയേഷനല്‍ ഏരിയകള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ടൂര്‍ ഗൈഡുമാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍ തുടങ്ങിയ ദൈനംദിന ജീവിതത്തില്‍ മറ്റു ആളുകളുമായി ഇടപെഴകുന്നവര്‍ക്കും എന്നിവരും പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം.

കോവിഡ് നെഗറ്റീവ് ഫലം ഉണ്ടെങ്കില്‍ മാത്രമേ വിദ്യാലയങ്ങളിലെത്തുന്ന രക്ഷിതാക്കള്‍ക്കും മറ്റും അങ്കണത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ. അബുദാബി വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് വേണം അധ്യാപകരും മറ്റു ജീവനക്കാരും സ്‌കൂളുകളില്‍ പ്രവേശിക്കാന്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു

അടൂര്‍: നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു. ഏഴംകുളം മാങ്കൂട്ടം സ്വദേശി …