ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ മാംഗോ മാനിയ തുടങ്ങി

17 second read

ദുബായ് :പഴങ്ങളുടെ രാജാവായ മാമ്പഴത്തിന്റെ വിവിധ ഇനങ്ങളും ഒപ്പം മൂല്യവര്‍ധിത ഉല്‍പന്നങ്ങളുമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ മാംഗോ മാനിയ തുടങ്ങി. ദുബായ് സിലിക്കണ്‍ സെന്‍ട്രല്‍ മാളില്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഡോ. അമന്‍പുരി ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ സലീം പങ്കെടുത്തു. അബുദാബി അല്‍ വഹ്ദ മാളിലും ഉദ്ഘാടനം നടന്നു. ഗ്രൂപ്പ് ഡയറക്ടര്‍ ടി.പി അബൂബക്കര്‍ പങ്കെടുത്തു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 60 ഇനം മാമ്പഴങ്ങളാണു 12 വരെയുള്ള മേളയിലുള്ളത്. മിതമായ വിലയില്‍ ലഭ്യമാണ്.

ഇന്ത്യന്‍ മാമ്പഴങ്ങളില്‍ പേരുകേട്ട അല്‍ഫോന്‍സോ, ഹിമപസന്ത്, നീലം, ബദാമി, തായ്ലന്‍ഡിന്റെ ഗ്രീന്‍ മാംഗോ, സ്പെയ്‌നില്‍ നിന്നുള്ള പാമീര്‍, വിയറ്റ്‌നാമിന്റെ ചു, ശ്രീലങ്കയില്‍ നിന്നുള്ള കര്‍ത്ത കൊളംബന്‍, ബ്രസീലില്‍ നിന്നുള്ള ടോമി അറ്റ്കിന്‍സ്, മെക്സിക്കോയില്‍ നിന്നുള്ള അടൗള്‍ഫോ, ഇന്തൊനീഷ്യയുടെ ഗെഡോങ്, യുഗാണ്ടന്‍ തൈമൂര്‍ എന്നിവയെല്ലാം മേളയിലുണ്ട്. മാമ്പഴ മേളയ്ക്ക് ഉപഭോക്താക്കളില്‍ നിന്നും വലിയ പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെന്ന് എം.എ.സലീം പറഞ്ഞു. വിവിധ രാജ്യങ്ങളിലെ ലുലു സോഴ്സിങ് കേന്ദ്രങ്ങള്‍ വഴി മികച്ചവയാണു ലഭ്യമാക്കുന്നതെന്നും വ്യക്തമാക്കി.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …