ഷാര്‍ജ: സിറ്റി സെന്ററിന് മുന്‍ഭാഗത്തായി അല്‍ വഹ്ദ സ്ട്രീറ്റിലെ തിരക്കേറിയ സ്ഥലത്ത് വന്‍ അഗ്നിബാധ. ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടത്തിലാണ് തീ പിടിത്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
ഉടന്‍ സ്ഥലത്തെത്തിയ പൊലീസും സിവില്‍ ഡിഫന്‍സും അഗ്നി നിയന്ത്രണവിധേയമാക്കി. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അഗ്നിബാധ. ഇതേ തുടര്‍ന്ന് ഗതാഗത സ്തംഭനമുണ്ടായി. പൊളിക്കാനായി വച്ച കെട്ടിടമാണിത്.