ബോട്ട് മുങ്ങി കടലില്‍ കുടുങ്ങിയ 3 പേരെ മറ്റൊരു ബോട്ടിലെത്തിയ മലയാളികള്‍ രക്ഷപ്പെടുത്തി

17 second read

ദോഹ: വക്രയില്‍ ബോട്ട് മുങ്ങി കടലില്‍ കുടുങ്ങിയ 3 പേരെ മറ്റൊരു ബോട്ടിലെത്തിയ മലയാളികള്‍ രക്ഷപ്പെടുത്തി. തീരത്തു നിന്ന് 12 കിലോമീറ്റര്‍ അകലെ അപകടത്തില്‍പ്പെട്ടവരെ ഉല്ലാസ ബോട്ടിലെത്തിയ ചെങ്ങന്നൂര്‍ സ്വദേശി സിജോ, സഹോദരന്‍ ജോണ്‍സി, ടൈറ്റസ്, കോഴിക്കോട് സ്വദേശി ഫാസില്‍ എന്നിവരാണ് രക്ഷപ്പെടുത്തിയത്.

2 ഈജിപ്തുകാരും ഒരു ജോര്‍ദാന്‍ സ്വദേശിയുമാണ് അപകടത്തില്‍പ്പെട്ടത്. ലൈഫ് ജാക്കറ്റിട്ട് വെള്ളത്തില്‍ക്കിടന്ന് അവശനിലയിലായ ഇവരെ കയര്‍ എറിഞ്ഞുകൊടുത്ത് ബോട്ടിലേക്കു വലിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്നു കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …