ഏഴ് വര്‍ഷമായി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന വനിതാ ഡോക്ടറുടെബിരുദം വ്യാജം: ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

18 second read

ഏഴ് വര്‍ഷമായി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന വനിതാ ഡോക്ടറുടെബിരുദം വ്യാജം: ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

 

 

കൊല്ലം: ഏഴ് വര്‍ഷമായി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന വനിതാ ഡോക്ടറുടെ പോസ്റ്റ് ഗ്രാഡ്വേഷന്‍ ബിരുദം വ്യാജമെന്ന് കണ്ടെത്തിയതോടെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കരുനാഗപ്പള്ളി ഗവ. താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും ചേര്‍ത്തല സ്വദേശിയുമായ ടി.എസ്. സീമയെയാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്.

ഒരു പ്രസവത്തെ തുടര്‍ന്നുള്ള പരാതിയും അന്വേഷണവുമാണ് ബിരുദം വ്യാജമെന്ന് തെളിയാനിടയാക്കിയത്. 2019 നവംബറില്‍ ശാസ്താംകോട്ട പടിഞ്ഞാറെകല്ലട സ്വദേശി സാബുവിന്റെ ഭാര്യയുടെ പ്രസവത്തില്‍ കുഞ്ഞ് മരിച്ചു. ഡോക്ടറുടെ കൈപ്പിഴയാണ് കാരണമെന്ന് സാബു പരാതി നല്‍കുകയും ആശുപത്രി പടിക്കല്‍ സമരം നടത്തുകയും ചെയ്തു.

തുടര്‍ന്ന് സാബു വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഡോക്ടറുടേത് വ്യാജ ബിരുദമാണെന്ന് കണ്ടെത്തിയത്. 2008ല്‍ മഹാരാഷ്ട്രയിലെ മഹാത്മാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സിലാണ് ഗൈനക്കോളജിയില്‍ ഉപരിപഠനത്തിന് ചേര്‍ന്നതെന്നും കോഴ്സ് പൂര്‍ത്തിയാക്കാതെ പിന്മാറിയെന്നും വിവരം ലഭിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സാബു ആരോഗ്യമന്ത്രിക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും പരാതി നല്‍കി.

ആരോഗ്യവകുപ്പ് വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ സീമയുടെ പി.ജി ബിരുദം വ്യാജമെന്ന് തെളിഞ്ഞു. ഇവരുടെ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം വൈകാതെ റദ്ദാക്കും. തുടര്‍ന്ന് പൊലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതോടെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…