കോവിഡ് ഗുരുതര പ്രത്യാഘാതം രണ്ടാം തരംഗം മൂലം ഉണ്ടായിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്

17 second read

മുംബൈ: കോവിഡ് ഒന്നാം തരംഗം ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഉണ്ടാക്കിയ അത്ര ഗുരുതര പ്രത്യാഘാതം രണ്ടാം തരംഗം മൂലം ഉണ്ടായിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്. എന്നാല്‍ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുകയാണ്. സാമ്പത്തിക മേഖലയുടെ വളര്‍ച്ച സാധ്യത, രാജ്യം എത്ര വേഗം കോവിഡിനെ പിടിച്ചു കെട്ടുമെന്നതിനെ ആശ്രയിച്ചാണെന്നും ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഭോഗ വസ്തുക്കള്‍ക്കായുള്ള വ്യക്തികളുടെ ആവശ്യം വര്‍ധിക്കുന്നതിന് അനുസരിച്ചായിരിക്കും സമ്പദ്ഘടന മുന്നേറുന്നത്.

നിക്ഷേപരംഗവും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഈ വര്‍ഷത്തെ വളര്‍ച്ച അനുമാനം തിരുത്തി നിശ്ചയിക്കേണ്ടിവരും. 10.5% ആണ് ഇപ്പോളത്തെ അനുമാനം. വിവിധ മേഖലകളിലെ പരിഷ്‌കരണ നടപടികളിലൂടെ വളര്‍ച്ച സാധ്യത മെച്ചപ്പെടുത്താം. വായ്പകള്‍ കിട്ടാക്കടമായി പ്രഖ്യാപിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ സുപ്രീം കോടതി നീക്കിയതോടെ ഇത്തരം ആസ്തികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് ബാങ്കുകള്‍ മുന്‍കരുതല്‍ എടുക്കണമെന്നും ആര്‍ബിഐ നിര്‍ദേശിച്ചു.

കോവിഡ് പശ്ചാത്തലത്തിലുള്ള മൊറട്ടോറിയത്തിന് കൂട്ടുപലിശ ഒഴിവാക്കിയത് ബാങ്കുകളുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചേക്കാം. കോവിഡ് പശ്ചാത്തലത്തില്‍ ആളുകള്‍ കൂടുതലായി പണം എടുത്ത് കയ്യില്‍ വച്ചതോടെ നോട്ടുകളുടെ വിനിമയം കൂടി. കോവിഡ് ഭീതിയിലും റെക്കോര്‍ഡ് ഭേദിച്ച് കുതിക്കുന്ന ഓഹരി വിപണി പ്രവണത ഒരു കുമിളയായി മാറാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്. കഴിഞ്ഞ വര്‍ഷം ജിഡിപി 8% ഇടിഞ്ഞപ്പോഴും ഓഹരിവിപണി നേട്ടത്തിലായിരുന്നു. ആര്‍ബിഐയുടെ ബാലന്‍സ് ഷീറ്റില്‍ 3.73 ലക്ഷം കോടിയുടെ വര്‍ധനയുണ്ട്; 6.99% ആണ് വളര്‍ച്ച.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …