ഇന്ത്യന്‍ എംബസി വഴിയും കോണ്‍സുലേറ്റുകള്‍ വഴിയും നല്‍കിയിരുന്ന കൂടുതല്‍ സേവനങ്ങള്‍ വിഎഫ്എസ് വഴിയാക്കി

18 second read

ലണ്ടന്‍: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ബ്രിട്ടനിലെ ഇന്ത്യന്‍ എംബസി വഴിയും കോണ്‍സുലേറ്റുകള്‍ വഴിയും നല്‍കിയിരുന്ന കൂടുതല്‍ സേവനങ്ങള്‍ വിഎഫ്എസ് വഴിയാക്കി മാറ്റി. 24-ാം തീയതി മുതലാണ് ഈ തീരുമാനം പ്രാബല്യത്തിലായത്. നേരത്തെ തന്നെ പാസ്‌പോര്‍ട്ട് പുതുക്കല്‍, സറണ്ടര്‍, ഒസിഐ റജിസ്‌ട്രേഷന്‍, ഒസിഐ പുതുക്കല്‍ തുടങ്ങിയ സര്‍വീസുകള്‍ പുറം ജോലിക്കരാര്‍ ഏജന്‍സിയായ വീസ ഫെസിലിറ്റേഷന്‍ സര്‍വീസസിനെ ഏല്‍പിച്ചിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ വില്‍ എക്‌സിക്യൂഷന്‍, ഗിഫ്റ്റ് ഡീഡ്, പവര്‍ ഓഫ് അറ്റോര്‍ണി, ബര്‍ത്ത് റജിസ്‌ട്രേഷന്‍, കൊച്ചുകുട്ടികളുടെ പാസ്‌പോര്‍ട്ട് എടുക്കുന്നതിനുള്ള സത്യവാങ്മൂലം എന്നീ സര്‍വീസുകളും വിഎഫ്എസ് വഴിയാക്കിയത്.

ഇത്തരം സര്‍വീസുകള്‍ക്കായി വളരെയേറെ ആളുകള്‍ എംബസിയില്‍ എത്തുന്ന സാഹചര്യത്തില്‍ പൊതുജന താല്‍പര്യവും ജോലിക്കാരുടെ സുരക്ഷിതത്വവും കണക്കിലെടുത്താണു പുതിയ തീരുമാനമെന്ന് ഹൈക്കമ്മിഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വിവിധ കോണ്‍സുലാര്‍ സര്‍വീസുകള്‍ക്കായി 24-ാം തീയതിക്കു ശേഷംഹൈക്കമ്മിഷനിലോ കോണ്‍സുലേറ്റുകളിലൊ അപ്പോയിന്റ്‌മെന്റ് ലഭിച്ചിട്ടുള്ളവര്‍ അതിനു പകരം തൊട്ടടുത്ത വിഎഫ്എസ്. സെന്ററില്‍ അപ്പോയിന്റ്‌മെന്റ് എടുത്ത് അപേക്ഷ നല്‍കേണ്ടതാണ്.

ലണ്ടനിലെ ഗോസ്വെല്‍ റോഡ്, ഹണ്‍സ്ലോ എന്നിവിടങ്ങളിലും ബര്‍മിങ്ങാം, എഡിന്‍ബറോ നഗരങ്ങളിലുമാണു ബ്രിട്ടണിലെ വിഎഫ്എസ് ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ വി.എഫ്.എസിനെ ഏല്‍പിക്കുന്നത് ഗുണകരമാകാനാണു സാധ്യത.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…