ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശിഖര്‍ ധവാനെ പിന്തുണച്ച് പേസര്‍ ദീപക് ചാഹര്‍

17 second read

ന്യൂഡല്‍ഹി: ജൂലൈയില്‍ നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശിഖര്‍ ധവാനെ പിന്തുണച്ച് പേസര്‍ ദീപക് ചാഹര്‍. താരങ്ങള്‍ക്കിടയില്‍ മുന്‍പരിചയവും ശരിയായ മനോഭാവവും ഉള്ളത് ശിഖര്‍ ധവാനാണെന്നാണു ചാഹറിന്റെ വാദം. ഒരേ സമയം ഇന്ത്യ രണ്ട് പരമ്പരകളില്‍ കളിക്കുന്നതു ക്രിക്കറ്റ് ചരിത്രത്തില്‍തന്നെ അപൂര്‍വ സംഭവമാണ്. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ക്യാപ്റ്റന്‍ സ്ഥാനത്ത് ആരുവരുമെന്ന കാര്യത്തിലാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ശിഖര്‍ ഭായ് മികച്ച ഒരാളാണ്. ഏറെ നാളുകളായി അദ്ദേഹം ക്രിക്കറ്റ് കളിക്കുന്നു. അനുഭവ സമ്പത്തും ഏറെയാണ്. എന്റെ അഭിപ്രായം ഒരു മുതിര്‍ന്ന താരം തന്നെ ക്യാപ്റ്റന്‍ ആകണമെന്നാണ്. ഒരു സീനിയര്‍ താരത്തെ മറ്റുള്ളവര്‍ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യും. താരങ്ങള്‍ അവരുടെ ക്യാപ്റ്റനെ ബഹുമാനിക്കണം- ചാഹര്‍ ഒരു ദേശീയമാധ്യമത്തോടു പറഞ്ഞു.

മുന്‍നിര താരങ്ങളില്ലാതെ തന്നെ ഇന്ത്യയ്ക്കു പരമ്പര വിജയിക്കാന്‍ സാധിക്കുമെന്നും ചാഹര്‍ വ്യക്തമാക്കി. ഞാന്‍ ശ്രീലങ്കന്‍ പര്യടനത്തിന് തയാറായിക്കഴിഞ്ഞു. ഐപിഎല്ലില്‍ എനിക്കു മികച്ച രീതിയില്‍ തന്നെ പന്തെറിയാന്‍ സാധിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …