U.S

ഹമാസിനെതിരെ ഇസ്രയേലിന്റെ വ്യോമാക്രമണത്തെ അനുകൂലിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍

17 second read

ലോദ് :ഹമാസിനെതിരെ ഇസ്രയേലിന്റെ വ്യോമാക്രമണത്തെ അനുകൂലിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് ജോ ബൈഡന്‍ പറഞ്ഞു. എന്നാല്‍ ആക്രമണങ്ങള്‍ ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചു. ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയെ അമേരിക്ക സമാധാന ദൂതനായി നിയമിച്ചു.

അതേസമയം, ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ പതിനാറ് പ്രധാന നേതാക്കള്‍ കൊല്ലപ്പെട്ടുതിനുപിന്നാലെ കിഴക്കന്‍ ഇസ്രയേലില്‍ റോക്കറ്റ് വര്‍ഷം നടത്തി തിരിച്ചടിച്ച് ഹമാസ്. ഗാസയിലെ ബ്രിഗേഡ് കമാന്‍ഡര്‍ ബാസിം ഇസയും മിസൈല്‍ ടെക്‌നോളജി തലവന്‍ ജോമ തഹ്ലയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പലസ്തീനില്‍ ഇതുവരെ പതിനാല് കുട്ടികളുള്‍പ്പടെ 67 പേരും ഇസ്രയേലില്‍ 7 പേരും കൊല്ലപ്പെട്ടു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…