മാദ്ധ്യമ പ്രവര്‍ത്തകരെ കൊവിഡ് വാക്സിന്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് വി മുരളീധരന്‍

17 second read

മാദ്ധ്യമ പ്രവര്‍ത്തകരെ കൊവിഡ് വാക്സിന്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. ശരിയായ വിവരകൈമാറ്റം കൊവിഡ് പോരാട്ടത്തില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടു തന്നെ മാദ്ധ്യമപ്രവര്‍ത്തനവും. ഈ മഹാമാരിക്കെതിരായ പോരാട്ടം യുദ്ധസമാനമാണ്. യുദ്ധരംഗത്ത് ജീവന്‍ പണയം വച്ച് ജോലിയെടുക്കുന്നവരാണ് മാദ്ധ്യമപ്രവര്‍ത്തകര്‍. അവര്‍ക്ക് പ്രതിരോധകവചം നല്‍കിയേ മതിയാകൂ

ഇക്കാര്യത്തില്‍ വീഴ്ചവരുത്തരുതെന്ന് സംസ്ഥാനസര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു. മാതൃഭൂമിയിലെ സീനിര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദിന്റെ അകാലവിയോഗത്തില്‍ ദുഖം രേഖപ്പെടുത്തികൊണ്ടുള്ള കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘ശരിയായ വിവരകൈമാറ്റം കോവിഡ് പോരാട്ടത്തില്‍ പ്രധാനപ്പെട്ടതാണ്..
അതുകൊണ്ടു തന്നെ മാധ്യമപ്രവര്‍ത്തനവും …
ഈ മഹാമാരിക്കെതിരായ പോരാട്ടം യുദ്ധസമാനമാണ്..
യുദ്ധരംഗത്ത് ജീവന്‍ പണയം വച്ച് ജോലിയെടുക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍..
അവര്‍ക്ക് പ്രതിരോധകവചം നല്‍കിയേ മതിയാകൂ
ഇക്കാര്യത്തില്‍ വീഴ്ചവരുത്തരുതെന്ന് സംസ്ഥാനസര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു’

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മരത്തില്‍ നിന്ന് വീണ് പരുക്കേറ്റത് നട്ടെല്ലിന് :ലോണ്‍ അടയ്ക്കാനാവാതെ തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു

അടൂര്‍: എട്ടുവര്‍ഷമായി തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്…