കോവിഡ്: മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് അന്തരിച്ചു

18 second read

കൊച്ചി: മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് (42) അന്തരിച്ചു. കോവിഡ് ബാധിതനായ ശേഷം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പറവൂര്‍ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം.

കോവിഡ് കാലത്ത് റിപ്പോര്‍ട്ടിങില്‍ സജീവ സാന്നിധ്യമായിരുന്നു വിപിന്‍ ചന്ദ്. കോവിഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി വിപിന്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

2005-ല്‍ ഇന്ത്യാവിഷനിലൂടെ മാധ്യമപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച വിപിന്‍ ചന്ദ് 2012-ല്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ മാതൃഭൂമി ന്യൂസിനൊപ്പമുണ്ട്.പറവൂര്‍ കൊടുവഴങ്ങ പാലപ്പുറത്ത് ചന്ദ്രന്റെ മകനാണ്. ഭാര്യ: ശ്രീദേവി. മകന്‍: മഹേശ്വര്‍.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…